കാഞ്ഞിരപ്പള്ളി:
നന്മയുള്ളവർ സഹായിച്ചാൽ ഈ യുവാവിന് പുതുജീവൻ നൽകാം .
ഭാര്യയും, സ്‌കൂൾ വിദ്യാർത്ഥികളായ മൂന്ന് കുട്ടികളും, അമ്മയും, ഭാര്യമാതാവും അടങ്ങിയ ഒരു വലിയ കുടുബത്തിന്റെ ഏക അത്താണിയായ റെജികുമാർ ചെറുവള്ളിപ്പറമ്പിലിന് അപ്രതീക്ഷിതമായി ഉണ്ടായ കിഡ്‌നി രോഗം കുടുബത്തിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചു. തമ്പലക്കാട് ആക്കാട്ട് നഗറിൽ ആണ് ഈ കുടുബം താമസിക്കുന്നത് . കാഞ്ഞിരപ്പള്ളി ഫോർഡ് കാർ വർക്ക്ഷോപ്പിൽ ടെക്നിഷ്യൻ ആയി ജോലി ചെയ്തിരുന്ന റെജികുമാറിന്റെ ഇരു വൃക്കകളും പെട്ടെന്ന് തകരാറിൽ ആയതോടെ ജോലിക്ക് പോകുവാൻ കഴിയാതെ, വീടിന് പുറത്തിറങ്ങുവാൻ പോലും സാധിക്കാതെ , വീട്ടിലെ കട്ടിലിനെ ശരണം പ്രാപിക്കേണ്ടിവന്നു . അതോടെ പച്ചയായ ജീവിതത്തിന്റെ മുൻപിൽ ഒരു കുടുബം എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുകയാണ് .
അടിയന്തിരമായി കിഡ്‌നി മാറ്റി വയ്ക്കണം എന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. കിഡ്‌നി നൽകുവാൻ ഭാര്യ സൗമ്യ തയ്യാറാണെങ്കിലും, ഏകദേശം പതിനെട്ട് ലക്ഷത്തോളം രൂപ ചെലവ് വരുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചിരിക്കുന്നത് . ആ കുടുംബത്തെ ചേർത്ത് പിടിക്കുവാൻ പ്രദേശത്തെ സുമനസ്സുകളുടെ കൂട്ടയ്മയായ നന്മ ചാരിറ്റബിൾ സൊസൈറ്റിയും തയ്യാറെങ്കിലും, ഈ ഭാരിച്ച തുക കണ്ടെത്തുവാൻ അവരെക്കൊണ്ട് സാധിക്കില്ല . അതിനാൽ റെജികുമാർ ജീവൻ രക്ഷാസമിതി രൂപീകരിച്ചു . കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല രക്ഷാധികാരിയും , ബ്ലോക്ക് മെമ്പർ സിനി ജിബു ജനറൽ കൺവീനറും ആണ് .
റെജികുമാർ ചികിത്സാ സഹായ നിധി സമാഹരിക്കുവാൻ ഏപ്രിൽ 26 ന് കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ സമീപ വാർഡുകളിൽ
ചികിത്സാ സഹായ നിധി സമാഹരിക്കുവാൻ വിവിധ വീടുകളിൽ സന്നദ്ധ പ്രവർത്തകർ എത്തുമ്പോൾ അവർക്ക് മനസ്സറിഞ്ഞു സഹായിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു

.jpg)

0 അഭിപ്രായങ്ങള്‍