മുക്കൂട്ടുതറ: വ്യാജ നഗ്നചിത്രം വാട്സ്ആപ്പിലൂടെ അയച്ച് പണം തട്ടാൻ ശ്രമമെന്ന് പരാതി. മുക്കൂട്ടുതറ സ്വദേശിയായ യുവാവാണ് തിരുവനന്തപുരം സൈബർ പോലീസിൽ പരാതി നൽകിയത്. യുവാവിന്‍റെ പരിചയക്കാരായ പത്തു പേരുടെ വാട്സ്ആപ്പിലേക്കും സമാനചിത്രം അയച്ചുവെന്നാണ് തട്ടിപ്പുകാർ അറിയിച്ചത്. പണം ഓൺലൈൻ ആപ്പ് വഴി നൽകിയില്ലെങ്കിൽ കൂടുതൽ പേരിലേക്ക് ചിത്രം അയയ്ക്കുമെന്നാണ് ഭീഷണി. ഇതോടെയാണ് യുവാവ് സൈബർ സെല്ലിനെ സമീപിച്ചത്.



0 അഭിപ്രായങ്ങള്‍