കോട്ടയം: ഇന്ത്യാവിരുദ്ധ പരാമർശങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച ആൽബിച്ചൻ മുരിങ്ങയിൽ ( ആൽബിൻ മാത്യു )അമേരിക്കയിൽ അറസ്റ്റിൽ
. കോട്ടയം പാലാ സ്വദേശിയാണ്. അമേരിക്കൻ ഹോം ലാൻഡ് സുരക്ഷ വിഭാഗമാണ് ( ICE ) ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യൻ ദേശീയ പതാക , ദേശീയ ഗാനം, ദേശിയപ്രതിജ്ഞ എന്നിവയെ അധിക്ഷേപിച്ച് നിരന്തരം പോസ്‌റ്റുകൾ ഇട്ടിരുന്നു. പല വിദ്വേഷ പോസ്റ്റുകളും ഇയാൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു. 2016 ൽ പൂഞ്ഞാറിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്.
മതിയായ രേഖകളില്ലാതെ യുഎസിൽ എത്തുന്ന വിദേശികളെ കണ്ടെത്തി തിരിച്ച് അവരവരുടെ രാജ്യങ്ങളിലേക്ക് ഡിപ്പോർട്ട് ചെയ്യുന്ന അമേരിക്കൻ ഹോം ലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ടുമെന്റാണ് ഐസിഇ. ഈ കഴിഞ്ഞ ഫെബ്രുവരി 25-നാണ് ആൽബിൻ അറസ്റ്റിലായത്. ഫെബ്രുവരി മുതൽ ഇയാളുടെ ഫേസ്ബുക്ക് അകൗണ്ടും ആക്ടീവല്ല. നിലവിൽ ജയിലിലാണ് ആൽബിൻ.



0 അഭിപ്രായങ്ങള്‍