മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു.

 മണിമല :ഓപ്പറേഷൻ തുഫാന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യുവിൻ്റെ കീഴിലുള്ള

ഡാൻസാബ് ടീമും, മണിമല പോലീസും നടത്തിയ പരിശോധയിൽ മൂന്ന് കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു.


എരുമേലി പൊന്തൻപുഴ ,കരിമ്പനക്കുളം സ്വദേശി ഒതറക്കുന്നേൽ അലൻ ഫിലിപ്പോസിനെയാണ് അറസ്റ്റ് ചെയ്തത്.കരിമ്പനാകുളത്തുള്ള വീട്ടിൽ നിന്നും മുക്കട ഭാഗത്തേക്ക്‌ സ്കൂട്ടറിൽ വരികയായിരുന്ന പ്രതിയെ വഴിമധ്യേ പോലീസ് സംഘം പിടികൂടുകയും കഞ്ചാവ് കണ്ടെടുക്കുകയുമായിരുന്നു.ഇയാൾക്കെതിരെ വേറെയും കഞ്ചാവ് കേസ് നിലവിലുണ്ടന്ന് പോലീസ് അറിയിച്ചു.പ്രതി നാളുകളായി പോലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. ഡി വൈ എസ് പി റിജോ പി ജോസഫിന്റെ മേൽ നോട്ടത്തിൽ എരുമേലി ഇൻപെക്ടർ സുരേഷ് എം.ആർ,മണിമല എസ്എച്ച് ഒ പ്രദീപ് കുമാർ എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍