കാഞ്ഞിരപ്പള്ളി: ദേശീയപാതയിൽനിന്നു കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന പുത്തനങ്ങാടി റോഡ് തകര്‍ന്നു. ഇവിടെ നേരത്തേ കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്തിന് മുകളില്‍ റോഡ് ടാര്‍ ചെയ്തിരുന്നു. ഇപ്പോൾ ഈ ടാറിംഗും അടിയിലെ കോൺക്രീറ്റിംഗും തകർന്ന് പലയിടത്തും വൻ കുഴികളായിരിക്കുകയാണ്. ഇതോടെ ഇവിടെ അപകടസാധ്യതയും വർധിച്ചു. ബസുകൾ കടന്നുപോകുമ്പോൾ കുഴികളിൽ ചാടിയും ബസിന്‍റെ അടിവശം ഇടിച്ചും റോഡ് കൂടുതൽ തകരുന്ന സ്ഥിതിയാണ്
ദേശീയപാതയിൽനിന്ന് സ്റ്റാൻഡിലേക്ക് കയറുന്ന ഭാഗത്ത് കഷ്ടിച്ച് ഒരു ബസിനു മാത്രം കടന്നുപോകാൻ കഴിയുന്ന വീതിയേ ഉള്ളു. ബസ് സ്റ്റാന്‍ഡിലേക്കുള്ള ബസുകള്‍ മാത്രമല്ല, കച്ചവട സ്ഥാപനങ്ങളിലേക്ക് ലോഡ് വാഹനങ്ങളും കടന്നുപോകുന്ന ഈ പാതയില്‍ ഇപ്പോള്‍ യാത്ര ദുഷ്‌കരമാണ്. പലപ്പോഴും ഇരുചക്ര വാഹനങ്ങള്‍ കുഴികളില്‍ ചാടി നിയന്ത്രണംവിടുന്നതും പതിവാണെന്ന് വ്യാപാരികൾ പറയുന്നു. മഴ കൂടി പെയ്തതോടെ ചെറിയ കുഴികള്‍ വലുതാവുകയും റോഡ് വീണ്ടും തകരുകയുമായിരുന്നു.



0 അഭിപ്രായങ്ങള്‍