കാഞ്ഞിരപ്പള്ളി സലഫി മസ്ജിദിൽ ഇഖ്റഅ് ശിക്ഷണശാലക്ക് തുടക്കം

 കാഞ്ഞിരപ്പള്ളി സലഫി മസ്ജിദിൽ ഇഖ്റഅ് ശിക്ഷണശാലക്ക് തുടക്കം


കാഞ്ഞിരപ്പള്ളി: സലഫി മസ്ജിദിൽ സംഘടിപ്പിച്ച ഇഖ്റഅ് ശിക്ഷണശാല അൽ ഇഹ്‌സാൻ ട്രസ്റ്റ് ചെയർമാൻ നാസർ മുണ്ടക്കയം ഉദ്ഘാടനം ചെയ്തു. പി.എസ്. ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.ധാർമിക ബോധവും നല്ല ശീലങ്ങളും പകർന്ന് നൽകുന്ന തരത്തിൽ കുട്ടികൾക്കും യുവജനങ്ങൾക്കും പ്രയോജനകരമായ പരിപാടികളാണ് ഇത്തരം ശിക്ഷണശാലകൾ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പുതുതലമുറ ധാർമിക മൂല്യങ്ങൾ മുറുകെ പിടിച്ച് വളരേണ്ടത് സമൂഹത്തിന്റെ ഭാവിക്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നബീൽ മുഹമ്മദ് യാസീൻ എന്നിവർ നേതൃത്വം നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍