വേലനിലത്ത് ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ ഇടിച്ചു വൈദ്യത പോസ്റ്റ് തകർന്നു.കൊടുംവളവിലെ അനധികൃത പാർക്കിംഗ് അപകട സാധ്യത വർദ്ധിപ്പിക്കുന്നതായി നാട്ടുകാർ
വേലനിലം: മുണ്ടക്കയം കുട്ടിക്കൽ റോഡിൽ വേലനിലത്ത് എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ വൈദ്യുത പോസ്റ്റ് തകർത്തു. മുണ്ടക്കയം ഭാഗത്ത് നിന്നും കൂട്ടിക്കലിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കൂട്ടിക്കൽ മുസ്ലിം ജമാഅത്ത് പള്ളിയിലെ ഉസ്താദ് അജ്മൽ ഖാസിമി യും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ യാത്രികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കൊടുംവളവിൽ വ്യാപാര സ്ഥാപനത്തിന് മുന്നിൽ ഉള്ള അനധികൃത പാർക്കിംഗ് പലപ്പോഴും അപകട സാധ്യത വർദ്ധിപ്പിക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നുണ്ട്. സ്ഥാപനത്തിന് മുന്നിൽ വാഹനങ്ങൾ നിർത്തിയിടുമ്പോൾ തെറ്റായ ദിശയിലൂടെ മാത്രമേ കൂട്ടിക്കൽ/ മുണ്ടക്കയം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് പോകാൻ സാധിക്കുകയുള്ളൂ ഇതാണ് അപകടത്തിന് കാരണമാകുന്നത്



0 അഭിപ്രായങ്ങള്‍