ന്യൂസ് മുണ്ടക്കയം പന്ത്രണ്ടാം വാർഷികവും അവാർഡ് ദാനവും ജനപ്രതിനിധികൾക്ക് സ്വീകരണവും ജേണലിസ്റ്റ് മീഡിയ അസോസിയേഷൻ ഇൻഷുറൻസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും വ്യാഴാഴ്ച മുണ്ടക്കയത്ത് ഗവ: ചീഫ് വിപ്പ് അപു ജോൺ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും

മുണ്ടക്കയം: മുണ്ടക്കയത്തിന്റെ രാഷ്ട്രീയ സാമൂഹിക രംഗത്ത് നിറസാന്നിധ്യമായി മാറിയ മുണ്ടക്കയത്തെ ആദ്യ ഓൺലൈൻ ന്യൂസ് പോർട്ടൽ..ന്യൂസ് മുണ്ടക്കയത്തിന്റെ പന്ത്രണ്ടാം വാർഷികവും അവാർഡ് ദാനവും ജേണലിസ്റ്റ് മീഡിയ അസോസിയേഷൻ ഇൻഷുറൻസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും വ്യാഴാഴ്ച മുണ്ടക്കയത്ത് ഗവ: ചീഫ് വിപ്പ് അപു ജോൺ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മുണ്ടക്കയം സെന്റ് മേരിസ് ലത്തീൻ പള്ളി ഹാളിൽ നടക്കുന്ന പരിപാടിയിൽ. അസോസിയേഷൻ ജില്ലാ പ്രസിഡണ്ടും ന്യൂസ് മുണ്ടക്കയം മാനേജിംഗ് ഡയറക്ടറുമായ അജീഷ് വേലനിലം അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പൂഞ്ഞാർ എം എൽ എ എ ജെ സെബാസ്റ്റ്യൻ, കാഞ്ഞിരപ്പള്ളി എംഎൽഎ റോണി കെ ബേബി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി. ജീരാജ്‌,കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: പിഎ ഷമീർ താലൂക്കിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ ജില്ലാ /ബ്ലോക്ക് /ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടിയുടെ പ്രതിനിധികൾ,അസോസിയേഷൻ സംസ്ഥാന ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍