ക്യുറാസോയെ ഗോള്‍മഴയില്‍ മുക്കി മുന്‍ ചാമ്പ്യന്‍മാരായ ജര്‍മ്മനിയുടെ തേരോട്ടം.

 ക്യുറാസോയെ ഗോള്‍മഴയില്‍ മുക്കി മുന്‍ ചാമ്പ്യന്‍മാരായ ജര്‍മ്മനിയുടെ തേരോട്ടം.



ഗ്രൂപ്പ് ഇയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്കാണ് ജര്‍മ്മനി ക്യുറാസോയെ തോല്‍പ്പിച്ച്‌. കളിയില്‍ തോറ്റെങ്കിലും ലോകകപ്പിലെ തങ്ങളുടെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ കരുത്തരായ ജര്‍മ്മനിയുടെ വല കുലുക്കി കന്നി ഗോള്‍ നേടാനായതിന്റെ നിറഞ്ഞ കൈയടിയുമായാണ് കുഞ്ഞന്‍മാര്‍ മൈതാനം വിട്ടത്.


2002 ലോകകപ്പില്‍ സൗദിയെ 8-0 ന് തകര്‍ത്തതിനും, 2014-ല്‍ ബ്രസീലിന്റെ നെഞ്ചത്ത് അടിച്ച്‌ 7-1 ന് ജയിച്ചതിനും ശേഷം ലോകകപ്പ് ചരിത്രത്തില്‍ ജര്‍മ്മനി നേടുന്ന ഏറ്റവും വലിയ വമ്പന്‍ വിജയങ്ങളിലൊ5ന്നാണിത്. റഫറിയുടെ സ്റ്റാര്‍ട്ടിങ് വിസില്‍ വീണതുമുതല്‍ ഹൂസ്റ്റണിലെ പുല്‍മൈതാനത്ത് ജര്‍മ്മന്‍ പടയാളികളുടെ സര്‍വ്വാധിപത്യമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍