കാഞ്ഞിരപ്പള്ളി: ബൈപാസ് മേല്‍പ്പാലത്തിന്റെ തൂണുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. കാഞ്ഞിരപ്പള്ളി-മണിമല റോഡിൽ വരുന്ന തൂണിന്റെ അടിത്തറയുടെ കമ്പികെട്ടുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. അടുത്ത ആഴ്ചയില്‍ അടിത്തറയുടെ കോണ്‍ക്രീറ്റിംഗ് നടത്താന്‍ കഴിയുമെന്ന് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നവര്‍ അറിയിച്ചു
ദേശീയപാത 183ല്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍നിന്ന് ആരംഭിച്ച് മണിമല റോഡിനും ചിറ്റാര്‍ പുഴയ്ക്കും കുറുകെ ടൗണ്‍ഹാള്‍ പരിസരത്ത് ചെന്നെത്തുന്നതാണ് ബൈപാസിന്റെ മേല്‍പ്പാലം. മേയ് 21നാണ് റോഡിലെ ഗതാഗതം നിരോധിച്ച് തൂണിന്റെ നിര്‍മാണ പ്രര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
മൂന്നു മാസത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി റോഡ് തുറന്നുനല്‍കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മേല്‍പ്പാലത്തിന്റെ തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയാല്‍ മണിമല റോഡ് കുരിശുങ്കലില്നിന്ന് തുറന്നുകൊടുക്കാനാകും. എത്രയും വേഗം നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് ഓഫീസിനു സമീപം ദേശീയപാത 183ല്‍ ആരംഭിച്ച് മണിമല റോഡിനും ചിറ്റാര്‍ പുഴയ്ക്കും കുറുകേ മേല്‍പ്പാലം നിര്‍മിച്ച് ടൗണ്‍ ഹാളിന് സമീപത്തുകൂടി ദേശീയപാതയില്‍ പൂതക്കുഴിയില്‍ പ്രവേശിക്കുന്നതാണ് നിര്‍ദിഷ്ട ബൈപാസ്.



0 അഭിപ്രായങ്ങള്‍