മാധ്യമപ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാൻ കാഞ്ഞിരപ്പള്ളി പോലീസിന്റെ ശ്രമം

 




മാധ്യമപ്രവർത്തകനെ കള്ളക്കേസിൽ കുടുക്കാൻ  കാഞ്ഞിരപ്പള്ളി പോലീസിന്റെ ശ്രമം 


കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എസ് ഡി കോളേജ് ഇലക്ഷന്  എസ് എഫ് ഐ - കെ എസ് യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ മാധ്യമ പ്രവർത്തകനെ ഒന്നാം പ്രതിയാക്കിയ കാഞ്ഞിരപ്പള്ളി പോലീസിന്റെ നടപടി വിവാദമാകുന്നു.


ഇലക്ഷൻ റിപ്പോർട്ടിങ്ങിന്  ഇടയിൽ  ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ് കഴിയുന്ന ജേർണ്ണലിസ്റ്റ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ ജോ. സെക്രട്ടറി യും  കാഞ്ഞിരപ്പള്ളി ക്രിട്ടിക്കൽ ടൈംസ്   ഓൺലൈനിന്റെ ബ്യൂറോ ഹെഡ്ഡുമായ മുഹമ്മദ്‌ ഷാ യ്ക്ക് എതിരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് വ്യാജ മൊഴിയുടെ അടിസ്ഥാനത്തിൽ കൊലകുറ്റം ചുമത്തി കേസെടുത്തത് 


വീഡിയോ ദൃശ്യങ്ങളും സാഹചര്യ തെളിവുകളും  ഉള്ളപ്പോഴാണ് പ്രാഥമിക അന്വേഷണം പോലും നടത്താതെ 

നിയമപരമായി നിലനിൽക്കാത്ത  മൊഴിയിൽ കേസ് എടുത്തിരിക്കുന്നത്.

കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജേർണ്ണലിസ്റ്റ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍