കരിങ്കല്ലുമുഴിയിൽ റോഡിന്‍റെ വശങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിച്ച്

 




എരുമേലി: ശബരിമല സീസൺ അടുത്തിരിക്കേ കരിങ്കല്ലുമുഴിയിൽ തോടിനോട് ചേർന്നുള്ള റോഡിന്‍റെ വശം ക്രാഷ് ബാരിയർ സ്ഥാപിച്ച് സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ. കണമല ശബരിമല പാതയിൽ എരുമേലിയിൽനിന്നുള്ള പ്രവേശന ഭാഗമാണ് കരിങ്കല്ലുമുഴി.എരുമേലിയിൽനിന്ന് കരിങ്കല്ലുമുഴിയിൽ എത്തുമ്പോഴുള്ള വളവിലാണ് റോഡിന്‍റെ വശത്ത് ചേർന്ന് തോട് ഒഴുകുന്നത്. സംരക്ഷണഭിത്തിയോ സുരക്ഷാവേലിയോ ഈ ഭാഗത്തില്ല. റോഡിന്‍റെ വശത്ത് താഴ്ചയും തൊട്ടുചേർന്ന് തോടുമാണ്. അപകടസൂചനാ മുന്നറിയിപ്പ് സ്ഥാപിച്ചിട്ടില്ല. രാത്രിയിൽ റോഡിന്‍റെ അപകടകരമായ വശം വ്യക്തമാക്കുന്ന റിഫ്ലക്‌ടറുകളും ഇല്ല. മുമ്പ് പലപ്പോഴായി ഇവിടെ കുഴിയിലേക്ക് ഓട്ടോറിക്ഷ ഉൾപ്പടെ മറിഞ്ഞതാണ്.

അപകടസാധ്യത ഒഴിവാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍