കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 27 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

 





കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 27 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. പൈക ഇലക്ട്രിക്കൽ സെക്ഷൻ  പരിധിയിൽ ടച്ചിങ് ക്ലിയറൻസ്  വർക്ക് നടക്കുന്നതിനാൽ രാവിലെ 08:30  മുതൽ വൈകിട്ട് 05:30 വരെ  പാമ്പോലി,  കുന്നപ്പള്ളി, കാപ്പുക്കയം,  കാരക്കുളം എന്നീ ട്രാൻസ്ഫോർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി  മുടങ്ങും. 

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇല്ലത്തുപ്പറമ്പ് ,  കളരിത്തറ , വേഷ്ണാൽ   എന്നീ  ട്രാൻസ്ഫോർമറുകളിൽ  രാവിലെ 09:00  മുതൽ 05:30 വരെ വൈദ്യുതി മുടങ്ങും.


തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മോസ്കോ, പൊൻപുഴ, പഴയ ബ്ലോക്ക് , ഗുഡ് ഷെപ്പേട് , വക്കീൽ പടി, പുതുച്ചിറ എന്നീ   ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും മാമ്മൂട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 12 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും. 


മണർകാട്  ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചെറിയാൻ ആശ്രമം, പൂപ്പട , പുളിമൂട് ,   എ.വി.എം റബ്ബേഴ്സ്, ഗുഡ് ന്യൂസ്, കെ.പി.എൽ , മരിയൻ സെന്റർ ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.  

കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ 5.30 വരെ വെള്ളേക്കളം ട്രാൻസ്‌ഫോർമർ പരിധിയിൽ പൂർണ്ണമായും മുട്ടത്തുപടി,ഇളംകാവ്, മാത്തൻകുന്ന്‌, അമ്പലക്കൊടി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. 


നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മഠത്തിൽകാവ്,ഷാജി മറിയപള്ളി  എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:30 മുതൽ വൈകിട്ട്   6:00 വരെ  വൈദ്യുതി മുടങ്ങും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍