കിഴക്കൻ മലയോര മേഖലയിലെ കലാകാരൻമാർ, എഴുത്തുകാർ, സാംസ്കാരിക പ്രവർത്തകർ എന്നിവരുടെ സ്വതന്ത്ര കൂട്ടായ്മയ്ക്ക് മലയാള പുതു വർഷാരംഭത്തിൽ തുടക്കമായി

 കിഴക്കൻ മലയോര മേഖലയിലെ കലാകാരൻമാർ, എഴുത്തുകാർ, സാംസ്കാരിക പ്രവർത്തകർ എന്നിവരുടെ സ്വതന്ത്ര കൂട്ടായ്മയ്ക്ക് മലയാള പുതു വർഷാരംഭത്തിൽ തുടക്കമായി

. ഹൈറേഞ്ച് കലാ സാംസ്കാരിക സമിതി എന്ന പേരിൽ രൂപീകൃതമായ കൂട്ടായ്മയുടെ പ്രഥമ യോഗം ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് ആൻസമ്മ മാത്യു മടുക്കക്കുഴി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക പ്രവർത്തകൻ പി.ഐ.ഇബ്രാഹിം കുട്ടി അദ്ധ്യക്ഷനായി. എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ അഡ്വ: എം.എ.റിബിൻഷാ ആമുഖ പ്രഭാഷണം നടത്തി.സാംസ്കാരിക പ്രവർത്തകൻ എൻ.സോമനാഥൻ,ആർട്ടിസ്റ്റ് നജീബ് സുരഭി, കവികളായ മായാ അനൂപ്,രാജു വല്ലൂരാൻ, സോമി.എസ്.ഹുസൈൻ, സബീന മോഹൻ എന്നിവർ സംസാരിച്ചു.കവിത അവതരണങ്ങളും പരിപാടിയുടെ ഭാഗമായി നടന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍