പെരുവന്താനം-ആനചാരി-അഴങ്ങാട് റോഡ് തകർന്നിട്ട് വർഷങ്ങൾ .

 





പെരുവന്താനം: നൂറുകണക്കിന് മലയോര കുടുംബങ്ങൾ അധിവസിക്കുന്ന പെരുവന്താനം-ആനചാരി-അഴങ്ങാട് റോഡ് തകർന്നിട്ട് വർഷങ്ങൾ . ദേശീയപാതയിൽ പെരുവന്താനത്തുനിന്നു തുടങ്ങി ആനചാരി വഴി അഴങ്ങാടിനുള്ള റോഡാണിത്.

ഇടുക്കി ജില്ലയിലെ തന്നെ ഏറ്റവും മോശമായ റോഡുകളിലെന്നാണിതെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന്‍റെ ഒട്ടുമിക്ക ഭാഗവും ടാറിംഗ് പൂർണമായും തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. നൂറുകണക്കിനാളുകളും സ്‌കൂള്‍ വാഹനങ്ങളും ഉള്‍പ്പടെ കടന്നു പോകുന്ന റോഡാണ് തകർന്നുകിടക്കുന്നത്.

മേഖലയിലേക്ക് രാവിലെയും ഉച്ചയ്ക്കും ഒരു കെഎസ്ആർടിസി ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. പല ദിവസങ്ങളിലും വാഹനത്തിന് കേടുപാട് സംഭവിച്ച് സർവീസ് മുടങ്ങുന്നതും പതിവാണ്. ഇതോടെ സ്കൂൾ വിദ്യാർഥികളടക്കമുള്ളവർ ദുരിതത്തിലാകും.

റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നിരവധി തവണ പഞ്ചായത്തിനെയും ജനപ്രതിനിധികളെയും സമീപിച്ചെങ്കിലും ‍യാതൊരു നടപടിയുമെടുക്കാൻ തയാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍