റവന്യൂ ജില്ല സ്കൂൾ കായികമേള കാഞ്ഞിരപ്പള്ളിയിൽ സ്വാഗതസംഘം രൂപീകരിച്ചു.





 റവന്യൂ ജില്ല സ്കൂൾ കായികമേള സ്വാഗതസംഘം രൂപീകരിച്ചു.


കാഞ്ഞിരപ്പള്ളി: ഒക്ടോബർ 8,9,10 തീയതികളിൽ സെയ്ന്റ് ഡോമിനിക്സ് കോളേജിൽ വച്ച് നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയുടെ സുഗമമായ നടത്തിപ്പ് സംബന്ധിച്ച് സ്വാഗതസംഘം രൂപീകരിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എ.ഷെമീർ ഉദ്ഘാടനം ചെയ്തു.കോട്ടയം ഉപവിദ്യാഭ്യാസ ഡയറക്ടർ ഹണി അലക്സാണ്ടർ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ വിവിധ കമ്മിറ്റികളുടെ കൺവീനർമാരെയും, ചെയർമാന്മാരെയും തിരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സോഫി ജോസഫ്, ഗ്രാമപഞ്ചായത്തംഗം സജി കുരീക്കാട്ട്, പാറത്തോട് ഗ്രേസി മെമ്മോറിയൽ സ്കൂൾ പ്രഥമ അധ്യാപിക പി.ജി.ദീപ, അധ്യാപക സംഘടന പ്രതിനിധികളായ ടോമി ജേക്കബ്,എസ്. രാഹുൽ. തൗഫീഖ്.കെ.ബഷീർ, സാജൻ പോൾ എന്നിവർ സംസാരിച്ചു.


പടം അടിക്കുറിപ്പ്:

കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ ചേർന്ന താലൂക്ക് വികസന സമിതി യോഗം പ്രൊഫ.റോണി.കെ.ബേബി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ വർഗീസ്, ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എ.ഷെമീർ തഹസിൽദാർ പി.എസ് .സുനിൽകുമാർ എന്നിവർ സമീപം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍