മുസ്ലീം യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭാഷാ സമര അനുസ്മരണവും ജില്ലാ നേതൃസംഗമവും സംഘടിപ്പിച്ചു

 



കാഞ്ഞിരപ്പള്ളി:- മുസ്ലീം യൂത്ത് ലീഗ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭാഷാ സമര അനുസ്മരണവും ജില്ലാ നേതൃസംഗമവും സംഘടിപ്പിച്ചു.കാഞ്ഞിരപ്പള്ളിയിൽ നടന്ന സംഗമം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്തു.


യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ്‌ അമീൻ പിട്ടയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിലാൽ റഷീദ് സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.എ മാഹീൻ അനുസ്മരണ പ്രഭാഷണം നടത്തി. ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ. വി.പി നാസർ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.എസ് അജ്മൽ ഖാൻ, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തകസമിതിയംഗം ഷബീർ ഷാജഹാൻ, അമീർ ചേനപ്പാടി 

മുസ്‌ലിം ലീഗ് ദേശീയ കൗൺസിലംഗം ടി.സി ഷാജി, ജില്ലാ ഭാരവാഹികളായ അബ്ദുൽ കരീം മുസ്‌ലിയാർ, പി.എം സലീം, പി.കെ അബ്ദുൽ സമദ്, റഷീദ് ആരമല, എം.സി ഖാൻ, നിയോജകമണ്ഡലം പ്രസിഡന്റ്‌ എം.ഐ നൗഷാദ്, ജനറൽ സെക്രട്ടറി ഷിഹാബുദീൻ, ലോയേഴ്സ് ഫോറം ജില്ലാ ജന:സെക്രട്ടറി അഡ്വ. എം.എ റിബിൻഷാ, കെ.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം,നാസർ കോട്ടവാതുക്കൽ, യൂനുdസ് മേലെതെക്കേതിൽ,പി.യു.ഇർഷാദ്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ നിസാമുദ്ധീൻ ചിറക്കടവ്, നഹാസ് സൈദ്, വിഷ്ണു ഭദ്രൻ, ജെറി തോമസ്, അക്ബർഷാ, യാസീൻ തലനാട് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് ഷഫീഖ് ഇസ്മയിൽ,റംസിൽ കാസിം, അഡ്വ. സൽമാൻ റഷീദ്, നാസിം നൗഷാദ്, റമീസ് മൻസൂർ, എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍