നിരോധിത മരുന്നുകൾ ഓൺലൈനിൽ ഓർഡർ ചെയ്ത് പാഴ്സൽ സർവീസ് വഴി എത്തിച്ച് വിതരണം ചെയ്യുന്ന യുവാവ് അറസ്റ്റിൽ

 





പൊൻകുന്നം . ഷെഡ്യൂൾഡ് എച്ച് പ്രകാരമുള്ള നിരോധിത മരുന്നുകൾ ഓൺലൈനിൽ ഓർഡർ ചെയ്ത് പാഴ്സൽ സർവീസ് വഴി എത്തിച്ച് വിതരണം ചെയ്യുന്ന യുവാവ് അറസ്റ്റിൽ കോയിപ്പള്ളി പാറയിൽ ഷിനാസ് ഷാജി (27) ആണ് അറസ്റ്റിലായത്. ഓൺലൈൻ വഴി എത്തിക്കുന്ന മരുന്നുകൾ വിദ്യാർഥികൾക്ക് ഉൾപ്പെടെ വിൽക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായാണ് പൊലീസ് ഇയാളെ പിടികൂടിയത്. എസ്.ഐ.ജമാലുദ്ദീന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്


ശാന്തിഗ്രാം ,കോയിപ്പള്ളി കോളനി തുടങ്ങിയിടങ്ങളിലെ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഇയാൾ കച്ചവടം നടത്തി വന്നിരുന്നത്. എം ഡി എം എ അടക്കമുള്ള ലഹരിമരുന്നുകൾ വൻ വിലകൊടുത്ത് മേടിക്കുമ്പോൾ അതേ ലഹരി വരുന്ന നിരോധിത മരുന്ന് ഓൺലൈൻ വഴി നാളുകളായി ഇയാൾ കുറഞ്ഞ വിലക്ക് വിദ്യാർത്ഥികൾക്ക് നോക്കുകയായിരുന്നു.ഡൽഹിയിൽ നിന്നാണ് കൊറിയർ എത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍