മുണ്ടക്കയം ഈസ്റ്റ്:
ബാംഗ്ലൂരുവിൽ ബൈക്ക് അപകടത്തിൽ കൊക്കയാർ, മരുതും മൂട് സ്വദേശിയായ യുവാവ് മരിച്ചു.
മരുതുംമൂട് കോക്കണ്ടത്തിൽ ബേബിച്ചൻ - ബിൻസി ദമ്പതികളുടെ മകൻ തോമസ് സ്കറിയ ( മാക്സിൻ-24) ആണ് മരിച്ചത്. ബാംഗ്ലൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ തോമസ് സ്കറിയ രാത്രികാല ഡ്യൂട്ടീ കഴിഞ്ഞു വെള്ളിയാഴ്ച പുലർച്ചെ താമസ സ്ഥലത്തേക്കു ബൈക്കിൽ മടങ്ങും വഴി അപകടത്തിൽ പെടുകയായിരുന്നു. ബന്ധുക്കൾ ബംഗ്ലൂരുവിൽ എത്തിയിട്ടുണ്ട്. മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും.
നിഹിന ഏക സഹോദരിയാണ്.



0 അഭിപ്രായങ്ങള്‍