രണ്ട് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു.
തിടനാട്: രണ്ട് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു.
പിണ്ണാക്കനാട് സി.എം.എസ്. കോളനിയിൽ കൊള്ളിക്കൊളവിൽ അലൻ സുനീഷ ദമ്പതികളുടെ മകൻ ഇവാൻ അലൻ (അപ്പു) ആണ് ആൾമറയില്ലാത്ത കിണിറ്റൽ വീണ് മരണപ്പെട്ടത്. തിങ്കളാഴ്ച മൂന്ന് മണിയോടെയായിരുന്നു അപകടം. മുറ്റത്ത് കളിച്ചുനടന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കിണറ്റിൽ കണ്ടെത്തിയത്. കുട്ടിയെ ഈരാറ്റുപേട്ടയിൽ നിന്നും അഗ്നിരക്ഷാസേനയെത്തി പുറത്തെടുത്ത് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കിടങ്ങൂർ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ചൊവ്വാഴ്ച നാലിന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളി സെമിത്തേരിയിൽ.



0 അഭിപ്രായങ്ങള്‍