ഇളപ്പുങ്കലിൽ മീനച്ചിലാറിന്റെ തീരം അനധികൃതമായി നികത്തുന്നു;

 




ഇളപ്പുങ്കലിൽ മീനച്ചിലാറിന്റെ തീരം അനധികൃതമായി നികത്തുന്നു;


ഈരാറ്റുപേട്ട: ഇളപ്പുങ്കലിൽ മീനച്ചിലാറിന്റെ തീരം കെട്ടിട നിർമാണ അവശിഷ്ടങ്ങളും മറ്റും ഇട്ട് അനധികൃതമായി നികത്തുന്നതായി പരാതി. തലപ്പലം പഞ്ചായത്ത് അഞ്ചാം വാർഡിൽ ഉൾപ്പെട്ട പ്രദേശത്താണ് മീനച്ചിലാറിന്റെ തീരം അനധികൃതമായി നികത്തുന്നത്. വിവരമറിഞ്ഞ് വാർഡ് മെമ്പർ അഞ്ജലി ആനന്ദിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും നികത്തലിനെതിരേയും തീരത്ത് മാലിന്യ നിക്ഷേപിക്കുന്നതിനെതിരേയും കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. റവന്യൂ വകുപ്പിലും താലൂക്ക് സഭയിലും ഇതു സംബന്ധിച്ച് പരാതി നൽകുമെന്നും പ്രദേശത്ത് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിനകം തീരം വലിയ തോതിൽ നികത്തിയെടുത്തിട്ടുണ്ടെന്നും പ്രദേശം ഒരു മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും പ്രദേശവാസികളും പറഞ്ഞു. ഇക്കാര്യത്തിൽ പഞ്ചായത്ത് അധികൃതർ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍