Latest News
Loading...

ആവേശമായി ഈരാറ്റുപേട്ടയില്‍ പുതുയുഗയാത്ര

 


ആവേശമായി ഈരാറ്റുപേട്ടയില്‍ പുതുയുഗയാത്ര



ഈരാറ്റുപേട്ട: ഭരണമാറ്റം മാത്രമല്ല, കേരളത്തിന്റെ പുരോഗമനപരമായ മാറ്റമാണ് യുഡിഎഫ് ജനങ്ങള്‍ക്കു നല്‍കുന്ന വാഗ്ദാനമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന പുതുയുഗയാത്രക്ക് ഈരാറ്റുപേട്ടയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറ് ലക്ഷം കോടിയിലേറെ രൂപയുടെ കടമാണ് കേരളജനതയ്ക്ക് പത്തുവര്‍ഷത്തെ എല്‍ഡിഎഫിന്റെ സമ്മാനം. കടത്തിന്റെ കാണാകയത്തിലേക്ക് ചവിട്ടിത്താഴ്ത്തിയാണ് പിണറാ യി സര്‍ക്കാര്‍ പടിയിറങ്ങുന്നത്. ഈ ദുഃസ്ഥിതിയില്‍ നിന്നുള്ള കേരള മോചനമാണ് പുതുയുഗ യാത്ര യുടെ സന്ദേശം.
പൂച്ച പെറ്റുകിടക്കുന്ന കേരളത്തിന്റെ ഖജനാവിനെ മികച്ച സാമ്പത്തിക നയത്തിലൂടെ യുഡിഎഫ് സര്‍ക്കാര്‍ പണം കൊണ്ട് നിറയ്ക്കുമെന്ന് സതീശന്‍ പറഞ്ഞു.
സപ്ലൈകോയ്ക്ക് കോടികളാണ് സര്‍ക്കാര്‍ കൊടുക്കാനുള്ള തെന്നും കെ.എസ്.ആര്‍.ടിസിയെയും കെ.എസ്.ഇ.ബിയെയും തകര്‍ത്തുവെന്നും വി.ഡി.സതീശന്‍ പറഞ്ഞു.
കേന്ദ്രത്തില്‍ ബി.ജെ.പി. ചെയ്യുന്ന അതേ പണിഇവിടെ സി.പി.എമ്മും അനുവര്‍ത്തിക്കുന്നു. യു.ഡി.എഫ് ഇതിനെ ശക്തമായി എതിര്‍ക്കുന്നു. ഇവിടെ മതേതരത്വം നിലനില്‍ക്കണം. പിണറായിക്കും സതീശനും ശേഷവും കേരളംഉണ്ടാകണം. അടുത്ത തലമുറക്ക് വേണ്ടി യു.ഡി.എഫ് അടുത്ത തിരഞ്ഞെടുപ്പില്‍ നൂറില്‍ ഏറെ നീറ്റുകളുമായി. അധികാരത്തില്‍ ഏറും. പൂഞ്ഞാറില്‍ നിന്നും ഒരു യു.ഡി.എഫ്.എം.എല്‍.എ. ഉണ്ടാവണം. അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏല്‍പ്പിക്കുന്നു.ആ വിജയാഹ്ലാദത്തില്‍ പങ്കെടുക്കാന്‍ ഈരാറ്റുപേട്ടയില്‍ എത്തിചേരുമെന്ന് ഉറപ്പ് നല്‍കുന്നു-വി.ഡി സതീശന്‍ പറഞ്ഞു
ഇന്നലെ രാവിലെ 11 ന് പോലീസ് സ്‌റ്റേഷന് മുന്നില്‍ എത്തിച്ചേര്‍ന്ന പുതുയുഗ'യാത്രക്ക് ആയിരക്കണക്കിന് യു ഡി എഫ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആവേശകരമായ സ്വീകരണം നല്‍കി .
തുടര്‍ന്ന് വാദ്യമേളങ്ങളുടെയും, വിവിധ നാടന്‍ കലാരൂപങ്ങളുടെയും അകമ്പടിയോടെ ജാഥയായി സമ്മേളന നഗരിയായ സെന്‍ട്രല്‍ ജംഗ്ക്ഷനിലേക്ക് യാത്ര എത്തി ചേര്‍ന്നു.
സമ്മേളനത്തില്‍ യു.ഡി.എഫ് മണ്ഡലചെയര്‍മാന്‍ മജു പുളിക്കന്‍ അധ്യക്ഷത വഹിച്ചു.
ആന്റോ ആന്റണി എം.പി, മുഖ പ്രഭാഷണം നടത്തി.ഫ്രാന്‍സിസ് ജോര്‍ജ് എം.പി, ബെന്നി ബഹനാന്‍ എം.പി, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.മുഹമ്മദ് ഷാ,സി.പി. ജോണ്‍,മോന്‍സ് ജോസഫ് എം.എല്‍.എ,മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായില്‍, അഡ്വ.ടോമി കല്ലാനി, രാജു പി. നായര്‍,തോമസ് കല്ലാടന്‍. അഡ്വ.ജോമോന്‍ ഐക്കര അഡ്വ.വി.എം. മുഹമ്മദ് ഇല്യാസ്,മുന്‍സിപ്പല്‍ ചെയര്‍മാന്‍ അഡ്വ വി.പി. നാസര്‍. കെ.എ.മുഹമ്മദ് ഹാഷിം ,റാസി ചെറിയ വല്ലം, പി.എച്ച് നൗഷാദ് ,സാബു. പ്ലാത്തോട്ടം' പ്രകാശ് പുളിക്കന്‍ ,അനസ് നാസര്‍. എന്നിവര്‍ പ്രസംഗിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍