Latest News
Loading...

കോരുത്തോട് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മാർച്ച് നാലിന്

 





കോരുത്തോട് പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം മാർച്ച് നാലിന് വൈകിട്ട് മൂന്നിന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി എൻ പീതാംബരൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആശുപത്രികൾ രോഗി സൗഹൃദമാക്കുക എന്ന എൽഡിഎഫ് സർക്കാരിന്റെ പദ്ധതിയിലാണ് കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്തിയത്.  ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. വാർത്താ സമ്മേളനത്തിൽ ജോജോ പാമ്പാടത്ത്. വി. ഡി ബാബു,ടി കെ സരോജിനി. എന്നിവരും പങ്കെടുത്തു 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍