കണമല: പമ്പാവാലി സ്വദേശി ഓസ്ട്രേലിയയിൽ അപകടത്തിൽ മരിച്ചു. പെരുമ്പ്രായിൽ വീട്ടിൽ ലിബിൻ ജോസ് തോമസ് (35) ആണ് മരിച്ചത്.
ഓസ്ട്രേലിയയിൽ ബെൻഡിഗോയ്ക്ക് സമീപം ജോലിക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പരേതനായ തോമസ് - മറിയാമ്മ (മോളി) ദമ്പതികളുടെ മകനാണ്.
ഭാര്യ അഞ്ജു തോമസിനും ഒരു മാസം പ്രായമുള്ള കുഞ്ഞിനുമൊപ്പം ഓസ്ട്രേലിയയിൽ കിൽമോറിലായിരുന്നു താമസം. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: ലിറ്റി, ജിൻസി.



0 അഭിപ്രായങ്ങള്‍