ചിറക്കടവ് മൂന്നാം മൈൽ പ്രദേശത്ത് നടക്കുന്ന റോഡ് നിർമാണ പ്രവർത്തനങ്ങൾ അശാസ്ത്രീയമാണെന്ന് നാട്ടുകാർ

 



കാഞ്ഞിരപ്പള്ളി: ചിറക്കടവ് - കാരക്കാമറ്റം കടുകക്കുഴി വളവിന്‍റെ വീതി തീർത്തും കുറച്ചുകൊണ്ട് ചിറക്കടവ് മൂന്നാം മൈൽ പ്രദേശത്ത് നടക്കുന്ന റോഡ് നിർമാണ പ്രവർത്തനങ്ങൾ അശാസ്ത്രീയമാണെന്ന് നാട്ടുകാർ ആരോപിച്ചു. കനത്ത മഴയിൽ മഴവെള്ളവും ചെളിയും വീടുകളിലേക്കുള്ള പ്രവേശന റോഡുകളിലേക്ക് ഒഴുകിക്കയറുന്ന സാഹചര്യമാണുള്ളത്. നിലവിൽ കാരയ്ക്കാമറ്റം മുതൽ മൂന്നാം മൈൽ വരെ ഏകദേശം ഒരു കിലോമീറ്റർ ദൂരത്തിൽ ഓടകൾ നിർമിക്കാതെയാണ് റോഡിന്‍റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

കൂടാതെ നിർമാണപ്രവർത്തനങ്ങൾ മന്ദഗതിയിലാണ് നടക്കുന്നതെന്നും ആരോപണമുണ്ട്. നല്ല കയറ്റമുള്ള റോഡായതിനാൽ മഴക്കാലത്ത് റോഡിലൂടെ അതിശക്തമായ വെള്ളമൊഴുക്ക് ഉള്ളതാണ്. ഇതു സമീപത്തെ വീടുകളിലേക്കുള്ള പ്രവേശനവഴികളിലേക്ക് വെള്ളവും ചെളിയും ഒഴുകിച്ചെല്ലാൻ ഇടയാക്കും. ഇതിനു പരിഹാരമുണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍