എരുമേലി തുമരംപാറ മേഖലയിൽ കുട്ടികളിൽ മുണ്ടിനീര് വ്യാപിക്കുന്നു

 




എരുമേലി: തുമരംപാറ മേഖലയിൽ കുട്ടികളിൽ മുണ്ടിനീര് രോഗത്തിന്‍റെ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ രോഗപ്രതിരോധവും ബോധവത്കരണവും തുടങ്ങി.

ഇന്നലെ എരുമേലി സർക്കാർ ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ സംഘം തുമരംപാറ വാർഡിലെ വീടുകൾ കയറി വിവര ശേഖരണവും ബോധവത്കരണ വും നടത്തി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിതയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ ആശാ പ്രവർത്തകരുമുണ്ടായിരുന്നു.

നിലവിൽ 12 ൽപരം കുട്ടികളിൽ രോഗലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്.
കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കാതിരിക്കാൻ സമ്പർക്കം പാടില്ലെന്ന് നിർദേശം നൽകിയിട്ടുണ്ട്. രോഗം ഭേദമാകാനുള്ള ചികിത്സ നിർദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് സംഘം പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍