നിതിൻ രാജിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്ത് തുറങ്കിലടയ്ക്കുക


 


മുണ്ടക്കയം : കഴിഞ്ഞ കാലഘട്ടത്തിലെ അനാചാരങ്ങളും ജാതീയ ഉച്ചനീചത്വങ്ങളും നമ്മുടെ നാട്ടിലേക്ക് കടന്നുവരുന്നു എന്ന അപകടകരമായ സാഹചര്യമാണ് നിതിൻ രാജിന്റെ കൊലപാതകം സൂചിപ്പിക്കുന്നതെന്ന് ജനകീയ പ്രതിരോധ സമിതി ജില്ലാ രക്ഷാധികാരി ശ്രീമതി മിനി.കെ. ഫിലിപ്പ് അഭിപ്രായപ്പട്ടു. നിതിൻ രാജിന്റെ കൊലപാതകികളെ അറസ്റ്റ് ചെയ്ത് തുറങ്കിലടയ്ക്കുക, കാമ്പസ്സുകളിൽ മനുഷ്യാവകാശ ലംഘനങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ പ്രതിരോധസമിതി മുണ്ടക്കയത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീമതി മിനി.കെ. ഫിലിപ്പ്. സിജു കൈതമറ്റം അഖില കേരള പ്ലാന്റേഷൻ ലേബർ യൂണിയൻ ജനറൽ സെക്രട്ടറി കെ.കെ. ജലാലുദ്ദീൻ (വെൽഫെയർ പാർട്ടി ), രാജീവ് പുഞ്ചവയൽ (ചെയർമാൻ,മുണ്ടക്കയം സർക്കാർ ആശുപത്രി ജനകീയ സമരസമിതി ) സി.എസ്. പ്രമോദ് ( CSDS), ജെ.ജോൺ (പെൻഷനേഴ്സ് യൂണിയൻ ) വി.പി. കൊച്ചു മോൻ (AlUTUC), മായാ മോൾ. കെ.പി (AIMSS ജില്ലാ സെക്രട്ടറി) Dr: വിദ്യ.ആർ.ശേഖർ, രാജു വട്ടപ്പാറ,ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍