കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച കൂവപ്പള്ളി കുരിശുമലയിൽ 112-ാമത് പുതുഞായർ ആചരണം നടത്തും

 



കാഞ്ഞിരപ്പള്ളി:


 കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് കത്തീഡ്രലിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച കൂവപ്പള്ളി കുരിശുമലയിൽ 112-ാമത് പുതുഞായർ ആചരണം നടത്തും. രാവിലെ ഏഴിന്  കുരിശുമലയിൽ വിശുദ്ധ കുർബാന,  ഒമ്പതിന് കൂവപ്പള്ളി മലബാർ കവലയിൽ നിന്നു കുരിശിന്‍റെ വഴി ആരംഭിക്കും. തുടർന്ന് മലമുകളിൽ 10.30ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്‍റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും വചനസന്ദേശവും ഉണ്ടായിരിക്കും. വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് വിശ്വാസികളും കുരിശിന്‍റെ വഴിയിൽ പങ്കെടുക്കും.
തിരുക്കർമങ്ങൾക്ക് കത്തീഡ്രൽ വികാരിയും ആർച്ച് പ്രീസ്റ്റുമായ റവ.ഡോ. കുര്യൻ താമരശേരി, അസിസ്റ്റന്‍റ് വികാരിമാരായ ഫാ. ടോണി മുളങ്ങാശേരിൽ, ഫാ. ജസ്റ്റിൻ മണിമല എന്നിവർ നേതൃത്വം നൽകും. ഉച്ചകഴിഞ്ഞ് മൂന്നിന് പൊൻകുന്നം ഫൊറോന വികാരി ഫാ. തോമസ് പൂവത്താനിക്കുന്നേലിന്‍റെ നേതൃത്വത്തിൽ കുരിശുമലകയറ്റം നടത്തും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍