കാഞ്ഞിരപ്പള്ളി പാലമ്പ്രയിൽ പള്ളിമുറിക്ക്
ഇടിമിന്നലേറ്റ് ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ
കാഞ്ഞിരപ്പള്ളി: ശക്തമായ ഇടിമിന്നലിൽ പാറത്തോട് പാലമ്പ്ര ഗദ്സെമൻ പള്ളിമുറിക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. ഇടിമിന്നലിന്റെ ആഘാതത്തിൽ പള്ളിമുറിയുടെ സീലിംഗ് പൂർണമായി തകർന്നു. മുറിയിലുണ്ടായിരുന്ന കംപ്യൂട്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിക്കു. ഇടവക വികാരിയുടെ മുറിക്കാണ് മിന്നലേറ്റത്. സംഭവസമയത്ത് വൈദികൻ മുറിയിൽ ഇല്ലാതിരുന്നതിനാൽ വലിയൊരു അപകടം ഒഴിവായി.
കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് എത്തി പരിശോധന നടത്തി.
ഇലക്ട്രിക് ഉപകരണങ്ങൾക്കും കെട്ടിടത്തിനും ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു.



0 അഭിപ്രായങ്ങള്‍