പാലപ്ര വിമലമാതാ പള്ളിയിൽ നവീകരിച്ച ദേവാലയത്തിന്‍റെ വെഞ്ചെരിപ്പും തിരുനാളും

 പാലപ്ര വിമലമാതാ പള്ളിയിൽ ദേവാലയ വെഞ്ചെരിപ്പും തിരുനാളും

പാലപ്ര: വിമലമാതാ പള്ളിയിൽ നവീകരിച്ച ദേവാലയത്തിന്‍റെ വെഞ്ചെരിപ്പും ശുശ്രൂഷ പൗരോഹിത്യസ്വീകരണവും പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ സെബസ്ത്യാനോസിന്‍റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും വിശുദ്ധ യൂദാശ്ലീഹായുടെയും സംയുക്ത തിരുനാളും  26 വരെ നടക്കുമെന്ന് വികാരി ഫാ. മനു പുത്തൻവീട്ടിൽ അറിയിച്ചു. നവീകരിച്ച ദേവാലയത്തിന്‍റെ വെഞ്ചെരിപ്പുകർമം  വൈകുന്നേരം നാലിന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിക്കും. തുടർന്ന് വിശുദ്ധ കുർബാന. 23ന് രാവിലെ 9.15ന് ഡീക്കൻ വർഗീസ് (നിധിൻ) തഴയ്ക്കൽ സിഎസ്എസ്ആറിന്‍റെ ശുശ്രൂഷാ പൗരോഹിത്യസ്വീകരണവും വിശുദ്ധ കുർബാനയർപ്പണവും നടക്കും. 24ന് വൈകുന്നേരം 4.45ന് തിരുനാൾ കൊടിയേറ്റ്, വിശുദ്ധ കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനം. 25ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, 6.30ന് ചിറ പന്തലിലേക്ക് പ്രദക്ഷിണം, 8.45ന് സമാപനാശീർവാദം. 26ന് വൈകുന്നേരം നാലിന് വിശുദ്ധ കുർബാന.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍