കോഴിക്കോടുണ്ടായ വാഹനാപകടത്തിൽ മുണ്ടക്കയം സ്വദേശിയായ യുവാവ് മരിച്ചു.



മുണ്ടക്കയം: കോഴിക്കോടുണ്ടായ വാഹനാപകടത്തിൽ മുണ്ടക്കയം സ്വദേശിയായ യുവാവ് മരിച്ചു.


പുത്തൻചന്ത പുതുപറമ്പിൽ നെബീൽ ഷാജി (21) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന പുത്തൻചന്ത സ്വദേശിയായ മറ്റൊരു യുവാവിനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. 

ബുധനാഴ്ച കോഴിക്കോട് വെച്ചായിരുന്നു അപകടം നടന്നത്. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നെബീലിന്റെ ജീവൻ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍