എരുമേലി: ജലസേചന പദ്ധതിയുടെ മോട്ടോർ ഓൺ ചെയ്യാൻ പോയ ആളെ റബർ തോട്ടത്തിൽ വച്ച് കാട്ടുപന്നി ആക്രമിച്ചു. എരുമേലി കുറുവാമൂഴി ഓരുങ്കൽ ചാലാപ്പള്ളിൽ സി.ബി. മോഹനനാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
കഴിഞ്ഞ ദിവസമാണ് സംഭവം. പരിക്കേറ്റ മോഹനൻ ആശുപത്രിയിൽ ചികിത്സ തേടി. കുറുവാമുഴി ഓരുങ്കൽ മേഖലയിൽ ആദ്യമായാണ് കാട്ടുപന്നി ആക്രമണം ഉണ്ടാകുന്നത്.
നാലു മാസം മുന്‍പ് രാത്രിയിൽ റോഡിൽ വാഹനയാത്രികർ കാട്ടുപന്നിയെ കണ്ടിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ മേഖലയിലുള്ളവർ ഭീതിയിലാണ്.



0 അഭിപ്രായങ്ങള്‍