സൺഡേ സ്കൂൾ പ്രഥമാധ്യാപകരുടെ സംഗമവും 2026-2027 അധ്യയന വർഷത്തിലെ മാർഗരേഖ പ്രകാശനവും നടത്തി

 




സൺഡേ സ്കൂൾ  പ്രഥമാധ്യാപക സംഗമവും മാർഗ്ഗരേഖ പ്രകാശനവും


കാഞ്ഞിരപ്പള്ളി:

കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിത പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ രൂപതയിലെ സൺഡേ സ്കൂൾ  പ്രഥമാധ്യാപകരുടെ സംഗമവും 2026-2027 അധ്യയന വർഷത്തിലെ മാർഗരേഖ പ്രകാശനവും നടത്തി.   കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്ററിൽ വച്ചു നടന്ന ചടങ്ങ് കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷൻ  മാർ ജോസ് പുളിക്കൽ  ഉദ്ഘാടനം ചെയ്തു.   രൂപതാ തലത്തിലും സഭാ തലത്തിലും നടന്ന വിവിധ മത്സരങ്ങളിലും സ്കോളർഷിപ്പ് പരീക്ഷകളിലും വിജയികളായ കുട്ടികൾക്കും അധ്യാപകർക്കും ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. രൂപത പ്രോട്ടോസിഞ്ചെല്ലുസ്  റവ. ഡോ. ജോസഫ് വെള്ളമറ്റം, രൂപത വിശ്വാസജീവിത പരിശീലന വിഭാഗം ഡയറക്ടർ റവ. ഡോ. തോമസ് വാളന്മനാൽ . ബാബു ഏറത്തേടത്ത് എന്നിവർ സംസാരിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍