കോട്ടയം ജില്ലയില്‍ ഇന്ന് (18.06.2026)ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും

 




കോട്ടയം: ജില്ലയിൽ (18/06/26) സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ


കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ എച്ച്.ടി ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ വട്ടുകളം, നടേപ്പീടിക , മൂത്തേടം, പങ്ങട ബാങ്ക്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കടമാൻച്ചിറ , കോട്ടമുറി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 08:00 മുതൽ 05:00 വരെ വൈദ്യുതി മുടങ്ങും.

പള്ളിക്കത്തോട് :പകൽ 9.00 മുതൽ 5.00 വരെ കാഞ്ഞിരമറ്റം മൂഴിപ്ലാവ് തോക്കാട് ക്ടാക്കുഴി ഇടിയാകുന്നു കിഴക്കടമ്പ് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ ഉദയ, നിറപറ, മുളക്കാന്തുരുത്തി എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാലൂർകാവ് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയും, മണ്ണാത്തിപ്പാറ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കെ ജി കോളേജ്, കടുവുംഭാഗം, പൂതകുഴി, കിളിമല,ചെമ്പൻകുഴി, മിനി, COODS ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

ഭരണങ്ങാനം -ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ ചിറ്റാറ്റിൻകര,നരിയാങ്ങാനം എന്നി ട്രാൻസ്ഫോമർ . രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് നടക്കുന്നതിനാൽ മരിയസദനം, ഇളംതോട്ടം, ഞൊണ്ടി മാക്കൽ, ഫയർ സ്റ്റേഷൻ, AO ജോസഫ് റോഡ്, കാർമ്മൽ ഹോസ്പിറ്റൽ, ചെറുപുഷ്പം, ഹോളി ഫാമിലി, പുളിമൂട്ടിൽ, ചാമക്കാല, ഇടപ്പറമ്പിൽ, ഒലിവ്, ജോസഫ് ആർക്കേഡ്, പാലാ ടിമ്പേഴ്‌സ്, സെൻ്റ് തോമസ് റോഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ സെക്ഷൻ പരിധിയിൽ Metrowood , വരമ്പനാട് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8:00 മണി മുതൽ വൈകിട്ട് 4:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ കല്ലുപറമ്പ്, പയ്യപാടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ Tree cutting ഉള്ളതിനാൽ രാവിലെ 9:30 മണിമുതൽ ഉച്ചക്ക് 2 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേറുമൂട്ടിൽകടവ് ട്രാൻസ്ഫർമറിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പണിക്കമറ്റം ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍