വിസതട്ടിപ്പ്...?ഉദ്യോഗാർത്ഥികളുടെ കോടിക്കണക്കിന് രൂപയുമായി കൂട്ടിക്കലിലെ ഓർക്കിഡ് ട്രാവൽ ഏജൻസി ഉടമ മുങ്ങിയതായി പരാതി
മുണ്ടക്കയം : ഉദ്യോഗാർത്ഥികളുടെ കോടിക്കണക്കിന് രൂപയുമായി കൂട്ടിക്കലിലെ ഓർക്കിഡ് ട്രാവൽ ഏജൻസി ഉടമ മുങ്ങിയതായി പരാതി.
കഴിഞ്ഞ കുറെ മാസങ്ങളായി നിരവധിപേർക്ക് ജോലി ലഭിക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ കഴിഞ്ഞ മൂന്നു ദിവസങ്ങളായി സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. പണം നഷ്ടപ്പെട്ട നിരവധി പേരാണ് സ്ഥാപനത്തിലെത്തി ഉടമയെ ബന്ധപ്പെടാൻ ആകാതെ വലയുന്നത്. ഇത് സംബന്ധിച്ച് മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ നിരവധി ആളുകൾ പരാതി നൽകിയിട്ടുള്ളതായി അറിയുന്നു
അതേസമയം ട്രാവൽ ഏജൻസി ഉടമ കോഴിക്കോട് നിന്നും അറസ്റ്റിലായി എന്നും വാർത്തകൾ വരുന്നുണ്ട്
കൂട്ടിക്കലിലെ ചുമട്ടുതൊഴിലാളികളും സാധാരണക്കാരും ഉൾപ്പെടെ പല ജില്ലകളിലെ നിരവധി ആളുകൾക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്.
നേരത്തെയും പരാതികൾ ഉണ്ടായിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനത്തിൽ നടപടികൾ ഉണ്ടായില്ലെന്നും ആരോപണമുണ്ട്



0 അഭിപ്രായങ്ങള്‍