കെ എസ് ടി യു മെമ്പർഷിപ്പ് ക്യാമ്പയിന് കോട്ടയം ജില്ലയിൽ തുടക്കമായി

 കെ എസ് ടി യു മെമ്പർഷിപ്പ് ക്യാമ്പയിന് കോട്ടയം ജില്ലയിൽ തുടക്കമായി


. പാറത്തോട് :കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെമ്പർഷിപ്പ് ക്യാമ്പയിൻ പാറത്തോട് പെൻഷൻ ഭവനിൽ നടന്നു.

ക്യാമ്പയിന്റെ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം എ സലാം നിർവഹിച്ചു. ചടങ്ങിൽ മുസ്‌ലിം ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ,കെ എസ് ടി യു സംസ്ഥാന സെക്രട്ടറി നാസർ മുണ്ടക്കയം,ജില്ലാ ഭാരവാഹികളായ

 തൗഫീഖ് ബഷീർ, എൻ.വൈ. ജമാൽ, അനീഷ നാസർ എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് നേതാക്കളായ കബീർ മുക്കാലി, വി.എസ്. അജ്മൽ ഖാൻ, എം.സി. ഖാൻ, അബ്ദുൽ കരീം മുസ്ലിയാർ, സൈനുൽ ആബിദീൻ, പി.എ. ഇബ്രാഹിംകുട്ടി, അഡ്വ. പി.ഐ. നൗഷാദ്, പി.എ. ഷാഹുൽ ഹമീദ്, സലിം മുക്കാലി, വി.എം. ഷാജഹാൻ, വി.എം. എ. റഷീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍