ശ​ബ​രി റെ​യി​ല്‍​പാ​ത ജ​ന​വാ​സ മേ​ഖ​ല​യി​ലൂടെ ക​ട​ന്നു​പോ​കു​ന്ന​തൊ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ ന​ട​ത്തി

 





പാ​റ​ത്തോ​ട്: പു​തു​ക്കി​യ അ​ലൈ​ൻ​മെ​ന്‍റി​ൽ ശ​ബ​രി റെ​യി​ല്‍​പാ​ത ജ​ന​വാ​സ മേ​ഖ​ല​യി​ലൂടെ ക​ട​ന്നു​പോ​കു​ന്ന​തൊ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്തി​ല്‍ പ്ര​ത്യേ​ക ഗ്രാ​മ​സ​ഭ ന​ട​ത്തി. വ​ണ്ട​ന്‍​പാ​റ, പൊ​ടി​മ​റ്റം, മു​ക്കാ​ലി, കൂ​വ​പ്പ​ള്ളി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു.

വ​ണ്ട​ന്‍​പാ​റ ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ പു​ര​യി​ട​ങ്ങ​ളും ജ​ന​വാ​സ മേ​ഖ​ല​ക​ളും ഒ​ഴി​വാ​ക്കി ശബരി റെയിൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള നി​ര്‍​ദേ​ശം ന​ട​ത്തി ഉ​ത്ത​ര​വു​ണ്ടാ​ക​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു.

ഈ പദ്ധതി പാ​റ​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ മാ​ത്രം 600ഓ​ളം വീ​ടു​ക​ൾ, ഒ​രു സി​ബി​എ​സ്ഇ സ്‌​കൂ​ൾ, അ​ഞ്ച് സ​ന്യാ​സ ഭ​വ​ന​ങ്ങ​ൾ, ഒ​രു ആ​രാ​ധ​നാ​ല​യ​ം, ര​ണ്ട് അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ങ്ങ​ൾ, 200ഓ​ളം കു​ടും​ബ​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന ര​ണ്ട് കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ, ഒ​രു ഫു​ട്‌​ബോ​ള്‍ കോ​ര്‍​ട്ട് എ​ന്നി​വ​യെ​യെ​ല്ലാം ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് പ്ര​മേ​യ​ത്തി​ല്‍ പ​റ​യു​ന്നു. ജ​ന​വാ​സ മേ​ഖ​ല​യെ ഒ​ഴി​വാ​ക്കി​യു​ള്ള പ​ദ്ധ​തി​ക്ക് മാ​ത്ര​മേ അ​നു​മ​തി ന​ല്‍​കാ​വൂ എ​ന്നാ​ണ് നി​ല​വി​ല്‍ റെ​യി​ല്‍​വേ ക​ട​ന്ന് പോ​കു​ന്ന സ​ര്‍​വേ ന​മ്പ​രു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന ആ​ളു​ക​ളു​ടെ ആ​വ​ശ്യം. റെ​യി​ല്‍​വേ ക​ട​ന്നു​പോ​കു​ന്ന പ​ഞ്ചാ​യ​ത്തി​ലെ മ​റ്റ് സ്ഥ​ല​ങ്ങ​ള്‍ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി വി​ഷ​യം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച ശേ​ഷം തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഡ​യ​സ് കോ​ക്കാ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം, ബോ​ബി വ​ട്ട​യ്ക്കാ​ട്ട്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, പ്ര​ദേ​ശ​വാ​സി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍