മലയോര മേഖലയിലെ പോലീസ് സ്റ്റേഷനുകൾ സ്ഥിരം താവളമാക്കി ഉദ്യോഗസ്ഥർ.മൂന്നുവർഷം കഴിഞ്ഞിട്ടും പുനർവിന്യാസം വൈകുന്നു.





പ്രതീകൽമക  AI ചിത്രം   

 മലയോര മേഖലയിലെ പോലീസ് സ്റ്റേഷനുകൾ സ്ഥിരം താവളമാക്കി ഉദ്യോഗസ്ഥർ.മൂന്നുവർഷം കഴിഞ്ഞിട്ടും പുനർവിന്യാസം വൈകുന്നു.

മുണ്ടക്കയം: മലയോരമേഖലയിലെ പോലീസ് സ്റ്റേഷനുകൾ സ്ഥിരം താവളമാക്കി മാറ്റിയ ചില പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം വൈകുന്നു. മൂന്നുവർഷം കൂടുമ്പോൾ ഉണ്ടാകുന്ന പുനർ വിന്യാസത്തിൽ നിന്നും നിക്ഷിപ്ത താൽപര്യത്തിന്റെ പേരിലും രാഷ്ട്രീയ ബന്ധത്തിന്റെ പേരിലും ഒരേ സ്റ്റേഷനിൽ തുടരുന്ന ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്കും ബാധ്യതയായി മാറുകയാണ്. സ്വന്തം നാട്ടിൽ തുടരാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിച്ചു അനുവാദം വാങ്ങിച്ച പോലീസുകാരും ഇക്കൂട്ടത്തിൽ ഉണ്ട്. സ്വന്തം നാട്ടിൽ തുടരാൻ സ്പെഷ്യൽ ബ്രാഞ്ചിലും.. ലോക്കൽ പോലീസിലും കൂടു വിട്ടു കൂടു മാറുന്നവരുമുണ്ട്. ഇവരെ മാറ്റി നിയമിക്കണമെന്നാണ് ജനഅഭിപ്രായം ഉയരുന്നത് 

 ഒരേ സ്ഥലത്ത് തന്നെ മൂന്നു വർഷത്തിലധികം ജോലിചെയ്യുന്ന ഉദ്യോഗസ്ഥർ പല സ്വാധീനങ്ങൾക്കും വശംവദരാകുന്നത് തടയുന്നതിനാണ് മൂന്ന് വർഷം പൂർത്തിയാകുന്നവരെ സ്ഥലം മാറ്റുന്ന നിയമം സേനയിൽ ഉണ്ടായത്..ഇവർക്കെതിരെ വ്യാപക പരാതികളാണ് ഉയരുന്നത്.മാസങ്ങൾക്ക് മുമ്പ് സ്ഥലം മാറ്റത്തിനുള്ള നിർദ്ദേശം വന്നിരുന്നെങ്കിലും ഉന്നത ഉദ്യോഗസ്ഥരുടെ പുനർവിന്ന്യാസം മൂലം ഇത് നടപ്പിലാകാതെ പോവുകയായിരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍