ഹ​​രി​​ത ക​​ര്‍​മ​സേ​​ന​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ക​​ഴി​​ഞ്ഞ മാ​​സം ജി​​ല്ല​​യി​​ല്‍​നി​​ന്നു നീ​​ക്കം ചെ​​യ്ത​​ത് 518 ട​​ണ്‍ മാ​​ലി​​ന്യം

 


കോ​​ട്ട​​യം: ഹ​​രി​​ത ക​​ര്‍​മ​സേ​​ന​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ക​​ഴി​​ഞ്ഞ മാ​​സം ജി​​ല്ല​​യി​​ല്‍​നി​​ന്നു നീ​​ക്കം ചെ​​യ്ത​​ത് 518 ട​​ണ്‍ മാ​​ലി​​ന്യ​​ം. ശേ​​ഖ​​രി​​ച്ച മാ​​ലി​​ന്യ​​ങ്ങ​​ള്‍ മു​​ഴു​​വ​​ന്‍ ക്ലീ​​ന്‍ കേ​​ര​​ള ക​​മ്പ​​നി​​ക്കു കൈ​​മാ​​റി. വി​​വി​​ധ ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍നി​​ന്നാ​​യി 5,18,215.76 കി​​ലോ​​ഗ്രാം (518.21 ട​​ണ്‍) അ​​ജൈ​​വ മാ​​ലി​​ന്യ​​ങ്ങ​​ളാ​​ണ് ശേ​​ഖ​​രി​​ച്ച​​ത്. ജി​​ല്ല​​യി​​ലു​​ട​​നീ​​ളം ഹ​​രി​​ത​​ക​​ര്‍​മ​​സേ​​നാം​​ഗ​​ങ്ങ​​ളു​​ടെ വീ​​ടു​​ക​​ളി​​ലെ ശേ​​ഖ​​ര​​ണം, മെ​​റ്റീ​​രി​​യ​​ല്‍ ക​​ള​​ക്‌​ഷ​​ന്‍ ഫെ​​സി​​ലി​​റ്റി​​ക​​ളു​​ടെ (എം​​സി​​എ​​ഫ്/​​ആ​​ര്‍​ആ​​ര്‍​എ​​ഫ്) പ്ര​​വ​​ര്‍​ത്ത​​നം, ത​​രം​​തി​​രി​​ച്ച മാ​​ലി​​ന്യ​​ങ്ങ​​ളു​​ടെ കൈ​​മാ​​റ്റം എ​​ന്നി​​വ​​യു​​ടെ ഭാ​​ഗ​​മാ​​യാ​​ണ് ശേ​​ഖ​​ര​​ണം ന​​ട​​ത്തി​​യ​​ത്.

ജൂ​​ണി​​ല്‍ ശേ​​ഖ​​രി​​ച്ച മാ​​ലി​​ന്യ​​ങ്ങ​​ളി​​ല്‍ 4,01,920 കി​​ലോ​​ഗ്രാം റി​​ജ​​ക്ട് മാ​​ലി​​ന്യ​​വും 59,455.76 കി​​ലോ​​ഗ്രാം ത​​രം​​തി​​രി​​ച്ച പ്ലാ​​സ്റ്റി​​ക് മാ​​ലി​​ന്യ​​വും 37,210 കി​​ലോ​​ഗ്രാം ഗ്ലാ​​സ് മാ​​ലി​​ന്യ​​വും 19,630 കി​​ലോ​​ഗ്രാം പഴയ മാ​​ലി​​ന്യ​​വും ഉ​​ള്‍​പ്പെ​​ടു​​ന്നു. ഇ​​തോ​​ടെ ആ​​കെ 5,18, 215.76 കി​​ലോ​​ഗ്രാം മാ​​ലി​​ന്യം ശാ​​സ്ത്രീ​​യ സം​​സ്‌​​ക​​ര​​ണ​​ത്തി​​നാ​​യി വി​​വി​​ധ സം​​സ്‌​​ക​​ര​​ണ കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്ക് കൈ​​മാ​​റി​​യി​​രി​​ക്കു​​ന്ന​​ത്. വീ​​ടു​​ക​​ളി​​ല്‍നി​​ന്നു​​ള്ള അ​​ജൈ​​വ മാ​​ലി​​ന്യ​​ങ്ങ​​ള്‍ ഉ​​റ​​വി​​ട​​ത്തി​​ല്‍ ത​​ന്നെ കൃ​​ത്യ​​മാ​​യി ത​​രം​​തി​​രി​​ച്ച് ഹ​​രി​​ത​​ക​​ര്‍​മ​​സേ​​ന​​യ്ക്കു കൈ​​മാ​​റു​​ന്ന ജ​​ന​​ങ്ങ​​ളു​​ടെ സ​​ഹ​​ക​​ര​​ണ​​മാ​​ണു മാ​​ലി​​ന്യ​​ശേ​​ഖ​​ര​​ണം കാ​​ര്യ​​ക്ഷ​​മ​​മാ​​ക്കു​​ന്ന​​ത്.

ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍, ഹ​​രി​​ത​​ക​​ര്‍​മ​​സേ​​നാം​​ഗ​​ങ്ങ​​ള്‍, ക്ലീ​​ന്‍ കേ​​ര​​ള ക​​മ്പ​​നി ജീ​​വ​​ന​​ക്കാ​​ര്‍ എ​​ന്നി​​വ​​രു​​ടെ ഏ​​കോ​​പ​​ന​​ത്തി​​ലൂ​​ടെ​​യാ​​ണ് ജി​​ല്ല​​യി​​ലെ മാ​​ലി​​ന്യ​​ശേ​​ഖ​​ര​​ണ​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ പു​​രോ​​ഗ​​മി​​ക്കു​​ന്ന​​ത്. ശേ​​ഖ​​രി​​ക്കു​​ന്ന മാ​​ലി​​ന്യ​​ങ്ങ​​ള്‍ ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള എം​​സി​​എ​​ഫ്, ആ​​ര്‍​ആ​​ര്‍​എ​​ഫ് കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്ക് മാ​​റ്റു​​ക​​യും അ​​വി​​ടെ​​നി​​ന്നു പു​​ന​​രു​​പ​​യോ​​ഗ​​ത്തി​​നാ​​യി റീ​​സൈ​​ക്ലിം​​ഗ് യൂ​​ണി​​റ്റു​​ക​​ളി​​ലേ​​ക്കു മാ​​റ്റു​​ക​​യു​​മാ​​ണു ചെ​​യ്യു​​ന്ന​​ത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍