കൂട്ടിക്കലിലെ വിസ തട്ടിപ്പ്: മുൻകൂട്ടിയറിയുന്നതിൽ പോലീസ് രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടു.പരാതി
കോട്ടയം: കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ നടന്ന കോടികളുടെ വിസ തട്ടിപ്പ് മുൻകൂട്ടി അറിയുന്നതിൽ പോലീസ് രഹസ്യന്വേഷണ വിഭാഗവും പരാജയപ്പെട്ടതായി ആക്ഷേപം ഉയരുന്നു. വിസ തട്ടിപ്പ് നടന്ന കൂട്ടിക്കൽ ഓർക്കിഡ് കൺസൾട്ടൻസിയിൽ ഏകദേശം രണ്ടുവർഷത്തോളമായി പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നു ഇവയിൽ പലതും മുണ്ടക്കയം പോലീസ് സ്റ്റേഷനിലും എത്തിയതായിട്ടാണ് അറിവ് എന്നാൽ ഇവയെല്ലാം പരസ്പര ധാരണപ്പുറത്ത് പറഞ്ഞു തീർക്കുകയായിരുന്നുവെന്നാണ് അറിയുവാൻ കഴിയുന്നത്. ഏകദേശം ഇതേ കാലയളവിൽ തന്നെ മുണ്ടക്കയം പോലീസ് സ്റ്റേഷനിലെ എസ് ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പ്രതി നടത്തിയ വിവിധ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഈ സമയത്തൊന്നും സ്ഥാപനത്തിൽ നടക്കുന്ന തട്ടിപ്പ് തിരിച്ചറിയുവാൻ പോലീസ് രഹസ്യ അന്വേഷണ വിഭാഗത്തിന് കഴിഞ്ഞില്ല.
ഇതുവരെയുള്ള വിസാ തട്ടിപ്പുകളുടെ പശ്ചാത്തലം പരിശോധിക്കുമ്പോൾ കൂട്ടിക്കലിൽ നടന്ന വിസ ഇടപാടുകൾക്ക് തട്ടിപ്പിന്റെ വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നു. ഒന്നരവർഷത്തോളം മുമ്പാണ് ഇസ്രായേൽ വിസയുടെ പേരിൽ തട്ടിപ്പ് മുണ്ടക്കയം പോലീസിൽ രജിസ്റ്റർ ചെയ്തത്. എന്നിട്ടും പോലീസ് ജാഗ്രത കാണിച്ചില്ല.
കൂട്ടിക്കൽ വിസ തട്ടിപ്പിലെ കേസിൽ പ്രതിയായ അനീഷ് ഉമ്മർ ആദ്യം കോഴിക്കോട് പോലീസ് സ്റ്റേഷനിൽ ഹാജരാകുമ്പോൾ മുണ്ടക്കയം പോലീസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു ഇതും യഥാസമയം അറിയിക്കാതിരുന്നതാണ് പ്രതി ആദ്യഘട്ടത്തിൽ ഒളിവിൽ പോകുന്നതിന് കാരണമായത്.
നാട്ടുകാരെല്ലാം ചർച്ച ചെയ്ത വിഷയം പോലീസ് മാത്രം എന്തുകൊണ്ട് അറിഞ്ഞില്ല എന്നുള്ള ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.കാലടി സ്വദേശി കെ കെ സത്യനാണ് ആഭ്യന്തര മന്ത്രിക്കു പരാതി നൽകിയത്.



0 അഭിപ്രായങ്ങള്‍