നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഓ​ടി​യ ടാ​ക്‌​സി കാ​റു​ക​ൾ​ക്ക് ഇ​തു​വ​രെ പ​ണം കി​ട്ടി​യി​ല്ലെ​ന്ന് പൊ​ൻ​കു​ന്ന​ത്തെ ടാ​ക്‌​സി ഡ്രൈ​വേ​ഴ്‌​സ് സം​യു​ക്ത യൂ​ണി​യ​ൻ

 




പൊ​ൻ​കു​ന്നം: ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഓ​ടി​യ ടാ​ക്‌​സി കാ​റു​ക​ൾ​ക്ക് ഇ​തു​വ​രെ പ​ണം കി​ട്ടി​യി​ല്ലെ​ന്ന് പൊ​ൻ​കു​ന്ന​ത്തെ ടാ​ക്‌​സി ഡ്രൈ​വേ​ഴ്‌​സ് സം​യു​ക്ത യൂ​ണി​യ​ൻ. ഒ​ന്ന​ര​ല​ക്ഷം രൂ​പവ​രെ കി​ട്ടാ​നു​ള്ള​വ​രു​ണ്ടെ​ന്ന് ഇ​വ​ർ പ​രാ​തി​പ്പെ​ട്ടു. കാ​ഞ്ഞി​ര​പ്പ​ള്ളി, പൂ​ഞ്ഞാ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ട്ട​ത്തി​ന് പോ​യ​വ​ർ​ക്കാ​ണ് പ​ണം കി​ട്ടാ​ത്ത​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല നി​ർ​വ​ഹി​ച്ച ജി​ല്ലാ​ഭ​ര​ണ​കൂ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് മ​റു​പ​ടി കി​ട്ടി. താ​ലൂ​ക്ക് അ​ധി​കൃ​ത​രെ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ട്ര​ഷ​റി​യി​ൽ ബി​ൽ സ​മ​ർ​പ്പി​ച്ചു​വെ​ന്നാ​ണ് മ​റു​പ​ടി. എ​ന്നാ​ൽ ട്ര​ഷ​റി​യി​ൽ ബി​ല്ലു​ക​ൾ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും ആ​വ​ശ്യ​മാ​യ വൗ​ച്ച​റു​ക​ൾ ഒ​പ്പി​ട്ടി​ല്ലെ​ന്നാ​ണ് ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​വി​ടെനി​ന്നു കി​ട്ടി​യ മ​റു​പ​ടി.

വി​വി​ധ വ​കു​പ്പു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങി മ​ടു​ത്തു​വെ​ന്നും ത​ങ്ങ​ൾ​ക്ക് കി​ട്ടാ​നു​ള്ള പ​ണം ല​ഭി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്നും സി​ഐ​ടി​യു, ബി​എം​എ​സ്, ഐ​എ​ൻ​ടി​യു​സി ഭാ​ര​വാ​ഹി​ക​ളാ​യ വി.​ഡി. ബാ​ബു, വി.​എ​സ്. സ​ന്തോ​ഷ്, സി.​കെ. സ​ജി എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍