കാഞ്ഞിരപ്പള്ളി
റബ്ബർ ടാപ്പിങ് തൊഴിലാളികൾക്കായി റബ്ബർബോർഡ് 2011-12 വർഷത്തിൽ ആരംഭിച്ച ഗ്രൂപ്പ് ലൈഫ് ഇൻഷ്വറൻസ് കം ടെർമിനൽ ബെനിഫിറ്റ് പദ്ധതിയിൽ (GLITBS) ചേർന്നിട്ടുള്ളവർ ജൂലൈ 15 ന് മുൻപായി അതതു പ്രദേശത്തെ റബ്ബർബോർഡ് റീജിയണൽ ഓഫീസിൽ ഈ വർഷത്തെ വിഹിതം അടച്ച് പോളിസി പുതുക്കണം. പദ്ധതി പ്രകാരം ഓരോ അംഗത്തിനും സ്വാഭാവിക മരണം സംഭവിച്ചാൽ ഒരു ലക്ഷം രൂപയുടേയും അപകടമരണം സംഭവിച്ചാൽ അഞ്ചു ലക്ഷം വരെ രൂപയുടെയും ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കും.
പദ്ധതിയിൽ അംഗങ്ങൾ ആയിട്ടുള്ളവർക്ക് അപേക്ഷാഫോറം റബ്ബർബോർഡിൻ്റെ കോട്ടയത്തെ കേന്ദ്ര ഓഫീസിലെ തൊഴിലാളിക്ഷേമവിഭാഗത്തിൽ നിന്നും അയച്ചിട്ടുള്ളതാണ്. ഇതുവരെ ഫോറം ലഭിക്കാത്തവർ അതത് റീജിയണൽ ഓഫീസുകളുമായി ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് 0481-2301231 (എക്സ്റ്റൻഷൻ നമ്പർ -336) എന്ന ഫോൺനമ്പരിൽ ബന്ധപ്പെടണം.


0 അഭിപ്രായങ്ങള്‍