കാ​ട്ടാ​ന​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ ഭീ​ഷ​ണി​യി​ൽ ആ​ശ​ങ്ക​യി​ലാ​യി ഇ​ട​ക​ട​ത്തി അ​റി​യാ​ഞ്ഞി​ലി​മ​ണ്ണ് പ്ര​ദേ​ശ​വാ​സി​ക​ൾ

 




മു​ക്കൂ​ട്ടു​ത​റ: കാ​ട്ടാ​ന​ക​ളു​ടെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ ഭീ​ഷ​ണി​യി​ൽ ആ​ശ​ങ്ക​യി​ലാ​യി ഇ​ട​ക​ട​ത്തി അ​റി​യാ​ഞ്ഞി​ലി​മ​ണ്ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. പ​ക​ലും രാ​ത്രി​യി​ലും ജ​ന​വാ​സ മേ​ഖ​ല​യിൽ ഇ​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ങ്ങ​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ക​യാ​ണ്.


മൂ​ന്നു വ​ശ​ങ്ങ​ൾ വ​ന​ത്താ​ലും ഒ​രു​വ​ശം പ​മ്പാ ന​ദി​യാ​ലും ചു​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണി​ത്. ആ​ന​ക​ൾ റോ​ഡി​ൽ നി​ൽ​ക്കു​ന്ന​തു മൂ​ലം രാ​ത്രി​യി​ൽ ഓ​ട്ടോ​യോ ടാ​ക്സി​യോ വ​രാ​ൻ മ​ടി​ക്കു​ക​യാ​ണ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടാ​യിരിക്കുകയാണ്. കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ൽ ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ കി​ട​ങ്ങു​ക​ൾ, തൂ​ക്ക​വേ​ലി എ​ന്നി​വ സ്ഥാ​പി​ക്ക​ണ​മെ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ അ​ധി​കാ​രി​ക​ളു​ടെ ഭാ​ഗ​ത്തുനി​ന്ന് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

പ​ല​യി​ട​ങ്ങ​ളി​ലും സ്ഥാ​പി​ച്ച ഉ​യ​രവി​ള​ക്കു​ക​ളും വ​ഴി​വി​ള​ക്കു​ക​ളും ക​ത്താ​ത്ത​തും പ്ര​ദേ​ശ​വാ​സി​ക​ളെ വ​ല​യ്ക്കു​ന്നു. പെ​രു​നാ​ട് പ​ഞ്ചാ​യ​ത്ത് ഇ​ട​പെ​ട്ട് വ​ഴി​വി​ള​ക്കു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും വ​ന​പാ​ല​ക​ർ പ​ട്രോ​ളിം​ഗി​നിറ​ങ്ങി ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. മ​ഴ​ക്കാ​ല​ത്ത് പ​മ്പാ​ന​ദി​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന് ഒ​റ്റ​പ്പെ​ടു​ന്ന സ്ഥ​ലം കൂ​ടി​യാ​ണ് അ​റി​യാ​ഞ്ഞി​ലി​മ​ണ്ണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍