പതിനാല് കാരിയെ ശാരീരികമായി ഉപദ്രവിച്ച കേസില്‍ പ്രതി അറസ്റ്റിൽ അമ്പത് വയസ്സുകാരന്‍ റിമാൻഡിൽ





 പതിനാല് കാരിയെ ശാരീരികമായി ഉപദ്രവിച്ച പ്രതി അറസ്റ്റിൽ;അമ്പത്വയസ്സുകാരൻ റിമാൻഡിൽ 


മുണ്ടക്കയം : 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ അമ്പതുകാരൻ അറസ്റ്റിൽ. വാഴൂർ മൂന്നോലിയ്ക്കൽ വീട്ടിൽ രാജീവ് (50) ആണ് മുണ്ടക്കയം പൊലീസിന്റെ പിടിയിലായത്. 


മുണ്ടക്കയം പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു 

​സ്‌കൂളിൽ നടത്തിയ കൗൺസിലിംഗിനിടയിലാണ് കുട്ടി തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം അധ്യാപകരോട് തുറന്നുപറഞ്ഞത്. തുടർന്ന് അധ്യാപകർ വിവരം ഉടൻ തന്നെ മുണ്ടക്കയം പൊലീസിൽ അറിയിക്കുകയായിരുന്നു.

​വിവരത്തിന്റെ അടിസ്ഥാനത്തിൽ മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ  അന്വേഷണത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍