ശുചിത്വത്തിനായി കൈകോർത്തു; മുണ്ടക്കയം കോസ് വേ ജംഗ്ഷൻ വൃത്തിയാക്കി ശബരീശ കോളേജ് വിദ്യാർത്ഥികൾ
മുണ്ടക്കയം: സാമൂഹിക പ്രതിബദ്ധതയും പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ട് ശ്രീ ശബരീശ കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മുണ്ടക്കയം കോസ് വേ ബസ് കാത്തിരിപ്പ് കേന്ദ്രവും സമീപത്തെ പരിസരവും ശുചീകരിച്ചു. കോളേജിലെ വിദ്യാർത്ഥികൾ ശുചീകരണ പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു.
പൊതുസ്ഥലങ്ങളുടെ ശുചിത്വം ഉറപ്പാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തിൽ എത്തിക്കുന്നതിനുമുള്ള വിദ്യാർത്ഥികളുടെ സാമൂഹിക ഇടപെടലിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും സമീപ പ്രദേശങ്ങളിലും കെട്ടിക്കിടന്ന മാലിന്യങ്ങളും കാടും നീക്കം ചെയ്ത് പ്രദേശം വൃത്തിയാക്കി.
അനന്യ, അനഘ, ഹെല്ന, ശിവനന്ദ, അഷിമ, ഗോകുൽ, സൂരജ്, അൻസിൽ അൻസാരി, ദൃശ്യ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. സാമൂഹിക ഉത്തരവാദിത്വബോധമുള്ള യുവതലമുറയെ വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായുള്ള ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു.



0 അഭിപ്രായങ്ങള്‍