മുണ്ടക്കയത്തിനടുത്ത് ഒരു ഗ്രാമത്തിലെ സപ്ലൈകോ ഔട്ട്ലെറ്റിൽ നിന്നും പഞ്ചസാര കടത്താൻ ശ്രമം; പിടിവീണപ്പോൾ കോഴ നൽകി കേസൊതുക്കിയതായും ആരോപണം

 മുണ്ടക്കയത്തിനടുത്ത് ഒരു ഗ്രാമത്തിലെ സപ്ലൈകോ ഔട്ട്ലെറ്റിൽ നിന്നും പഞ്ചസാര കടത്താൻ ശ്രമം; പിടിവീണപ്പോൾ കോഴ നൽകി കേസൊതുക്കിയതായും ആരോപണം 



മുണ്ടക്കയം : മുണ്ടക്കയത്തിന് അടുത്തുള്ള ഒരു ഗ്രാമത്തിലെ സപ്ലൈകോ ഔട്ട്‌ ലെറ്റിൽ നിന്നും പഞ്ചസാര സ്വകാര്യ വ്യക്തികളുടെ കാറിൽ കടത്താനുള്ള ശ്രമം നടന്നതായി ആരോപണം. ഓണ സമയത്തായിരുന്നു. നാല് ചാക്ക് പഞ്ചസാര കാറിൽ കയറ്റി കൊണ്ടുപോകാൻ ശ്രമിച്ചത്. എന്നാൽ നാട്ടുകാർ സംഭവം കയ്യോടെ പിടി കൂടുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം 


 നാട്ടുകാർ ഇടപെട്ടതോടുകൂടി തൊട്ടടുത്തുള്ള മറ്റൊരു സപ്ലൈകോ ഔട്ട്‌ലെറ്റിലേക്ക് മാറ്റാനാണ് പഞ്ചസാര കൊണ്ടുപോകുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാൽ നാട്ടുകാർ ഉടനടി ബന്ധപ്പെട്ട ഔട്ട്‌ലെറ്റിലേക്ക് വിളിച്ചു ചോദിച്ചതോടെ ഇത് കളവാണെന്ന് തെളിഞ്ഞു. പഞ്ചസാര ആവശ്യപ്പെട്ടിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് യാതൊരു അറിവുമില്ലെന്നും അവർ വ്യക്തമാക്കിയതോടെ കടത്തു ശ്രമം പരസ്യമായി.

​പ്രതിഷേധം ശക്തമായതോടെ കാറിലുണ്ടായിരുന്ന പഞ്ചസാര തിരികെ സപ്ലൈകോ സൂപ്പർമാർക്കറ്റിലേക്ക് തന്നെ ഇറക്കിവെപ്പിച്ചു. 


പിന്നീട് പൊതു പ്രവർത്തകർ ഇടപെട്ടതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും മാധ്യമങ്ങളോട് മറച്ചുവെക്കുന്ന സമീപനമാണ് അധികൃതർ പുലർത്തുന്നത്


​സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാതെ വിഷയം ഒതുക്കിതീർക്കാൻ നീക്കം നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിൽ വൻ സ്വാധീനം ഉപയോഗിച്ച് പണമൊഴുക്കി കേസ് ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും നാട്ടിൽ സംസാരം ഉണ്ട് .

​ഓണക്കാലത്ത് സാധാരണക്കാർക്ക് സബ്‌സിഡി നിരക്കിൽ കിലോയ്ക്ക് 37 രൂപയ്ക്കാണ് സപ്ലൈകോ വഴി പഞ്ചസാര വിതരണം ചെയ്യുന്നത് പൊതു വിപണിയിൽ പഞ്ചസാര കിലോയ്ക്ക് 75 രൂപയ്ക്ക് മുകളിലാണ് കച്ചവടക്കാർ വിൽക്കുന്നത്. 


 മുൻപ് അധികൃതർ നടത്തിയ പരിശോധനയിൽ.. ഈ ഔട്ട്‌ ലെറ്റിൽ അമിതമായ ഷോർട്ടേജും .. പ്രവർത്തനത്തിൽ കൃത്യ


മായ സമയക്രമം പാലിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു


( നിയമപരമായി അധികൃതർ നടപടി എടുക്കാത്തതിനാൽ.. കൃത്യമായ സ്ഥലം മറച്ചുവച്ചാണ് ഈ വാർത്ത പ്രസിദ്ധീകരിക്കുന്നത് )

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍