കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായികമേള. കാഞ്ഞിരപ്പളളി കിരീടത്തിലേയ്ക്ക്.
ഇരുപത്തിനാലാമത് കോട്ടയം റവന്യൂ ജില്ല സ്കൂൾ കായികമേളയ്ക്ക് കൊടിയിറങ്ങാൻ ഒരു ദിവസം കൂടി ശേഷിക്കെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ല കിരീടത്തിലേയ്ക്ക്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ പാലായെ പിന്നിലാക്കിയാണ് കാഞ്ഞിരപ്പള്ളിയുടെ കുതിപ്പ്.194 പോയിൻ്റാണ് കാഞ്ഞിരപ്പള്ളിയ്ക്കുള്ളത്.രണ്ടാം സ്ഥാനത്തുള്ള പാലാ വിദ്യാഭ്യാസ ഉപ ജില്ലയ്ക്ക് 150 പോയിൻറുണ്ട്. മൂന്നാം സ്ഥാനത്ത് കോട്ടയം ഈസ്റ്റ് ഉപജില്ലയാണ്. 44 പോയിൻ്റ്.സ്കൂളുകളിൽ പോയിൻ്റ് നിലവാരത്തിൽ കോരുത്തോട് സി.കെ എം ഹയർ സെക്കൻണ്ടറി സ്കൂൾ തന്നെയാണ് മുൻപിൽ. 99 പോയിൻ്റാണ് കോരുത്തോടിനുള്ളത്.രണ്ടാം സ്ഥാനത്ത് നിലവിലെ ചാമ്പ്യൻമാരായ പാലാ സെൻ്റ് തോമസ് എച്ച്എസ്എസ് ആണ്. 51 പോയിൻ്റ്. മൂന്നാം സ്ഥാനത്തുള്ള മുരിക്കുംവയൽ വി.എച്ച്എസ്എസിന് 31 പോയിൻ്റാണുള്ളത്. മേളയിൽ ആകെ നാല് മീറ്റ് റെക്കോർഡുകൾ ഇതുവരെ പിറന്നു. ഇതിൽ മൂന്നും വ്യാഴാഴ്ച നടന്ന മത്സരങ്ങളിലായിരുന്നു. ജൂണിയർ ബോയ്സ് വിഭാഗം 100 മീറ്ററിൽ കോരുത്തോട് സി.കെ എം ഹയർ സെക്കണ്ടറി സ്കൂളിലെ വിഷ്ണു യാഥവ് ആദ്യദിനം മീറ്റ് റെക്കോർഡ് സ്ഥാപിച്ചിരുന്നു. രണ്ടാം ദിനം നടന്ന ജൂണിയർ വിഭാഗം ലോണ്ട് ജംപിൽ 7.5 മീറ്റർ ദൂരം ചാടി വിഷ്ണുതന്നെ മറ്റൊരു മീറ്റ് റെക്കോർഡ് കൂടി സ്ഥാപിച്ചു. സബ്ബ് ജൂണിയർ ബോയ്സ് വിഭാഗം 100 മീറ്ററിൽ സി കെ എം എറ് എസ് എസിലെ എം.ഡി മറൂഫും, 600 മീറ്ററിൽ ഇതേ സ്കൂളിലെ തന്നെ അഭിഷേകും ആണ് മീറ്റ് റെക്കോർഡിട്ടത്. മേള ഇന്ന്സ മാപിക്കും.



0 അഭിപ്രായങ്ങള്‍