കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയില്‍.
ചങ്ങനാശേരി എസ്ബി കോളജിന് സമീപം കരിങ്ങട വീട്ടില്‍ സാജു ആന്റണി (64) ഭാര്യ അനു (54), മകൻ സബിൻ (34) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചങ്ങനാശ്ശേരി എസ് ബി കോളേജിന് സമീപം എം.സി.റോഡരികിലാണ് സാജു ആന്റണിയും കുടുംബവും താമസിച്ചിരുന്നത്. ഇന്ന് രാവിലെ 6 മണിയോടെ നടക്കാനെത്തിയ രൊൾ ഇവരുടെ വീട്ടിൽ ലൈറ്റ് കാണാത്തതിനെ തുടർന്ന് തൊട്ട് വാതിൽക്കൽ രാമസിക്കുന്ന സാജു ആന്റണിയുടെ സഹോദരനോട് വിവരം പറഞ്ഞു. എല്ലാ ദിവസം രാവിലെ ലൈറ്റ് കാണുന്നതിനാൽ സംശയം തോന്നിയിരുന്നു. ഇവർ രണ്ടു പേരും എത്തി നോക്കിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. ഉടനെ പോലീസിൽ അറിയിച്ചു.
സാജുവും ഭാര്യയും ബെഡ്റൂമിലാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ഇവരുടെ മകൻ സവിനെ സ്റ്റോർ റൂമിലാണ് കണ്ടെത്തിയത്. ഇവര്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിക്രമങ്ങള്‍ നടന്നതിന്റെ സൂചനകളൊന്നും പ്രാഥമിക പരിശോധനനയില്‍ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു. എന്നാല്‍ മരണത്തിന്‍റെ കാരണങ്ങളെക്കുറിച്ച് വ്യക്തതയില്ല. സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു എന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്. സവിന്റെ ഭാര്യ കുവൈറ്റിലാണ്. അവധിക്ക് വന്നാട്ട് ഒഴ്ച മുൻപാണ് തിരികെ പോയത്.



0 അഭിപ്രായങ്ങള്‍