ബു​​ക്ക് ചെ​​യ്ത ബ​​സ് വൈ​​കി.ബാ​​ങ്ക് മാ​​നേ​​ജ​​ര്‍​ക്ക് ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍​കാ​​ന്‍ കോ​​ട്ട​​യം ഉ​​പ​​ഭോ​​ക്തൃ ത​​ര്‍​ക്ക​​പ​​രി​​ഹാ​​ര ക​​മ്മീ​​ഷ​​ന്‍ ഉ​​ത്ത​​ര​​വി​​ട്ടു

 




കോ​​ട്ട​​യം: ബു​​ക്ക് ചെ​​യ്ത ബ​​സ് വൈ​​കി​​യ​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് ഔ​​ദ്യോ​​ഗി​​ക യോ​​ഗ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കാ​​ന്‍ ക​​ഴി​​യാ​​തി​​രു​​ന്ന ബാ​​ങ്ക് മാ​​നേ​​ജ​​ര്‍​ക്ക് ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍​കാ​​ന്‍ കോ​​ട്ട​​യം ഉ​​പ​​ഭോ​​ക്തൃ ത​​ര്‍​ക്ക​​പ​​രി​​ഹാ​​ര ക​​മ്മീ​​ഷ​​ന്‍ ഉ​​ത്ത​​ര​​വി​​ട്ടു. ക​​ന​​റാ ബാ​​ങ്ക് മാ​​നേ​​ജ​​രാ​​യ ചങ്ങനാശേരി വാ​​ഴ​​പ്പ​​ള്ളി സ്വ​​ദേ​​ശി ജേ​​ക്ക​​ബ് പി. ​​ചി​​റ്റേ​​ട്ടു​​ക​​ള​​ത്തി​​ന് ടി​​ക്ക​​റ്റ് തു​​ക​​യാ​​യ 1417.50 രൂ​​പ​​യും ന​​ഷ്ട​​പ​​രി​​ഹാ​​ര​​മാ​​യി 40,000 രൂ​​പ​​യും കോ​​ട​​തി ചെ​​ല​​വി​​ന​​ത്തി​​ല്‍ 8,000 രൂ​​പ​​യും ന​​ല്‍​കാ​​നാ​​ണ് അ​​ഡ്വ. വി.​​എ​​സ്. മ​​നു​​ലാ​​ല്‍ അ​​ധ്യ​​ക്ഷ​​നും അ​​ഡ്വ. ആ​​ര്‍. ബി​​ന്ദു, കെ.​​എം. ആ​​ന്‍റോ എ​​ന്നി​​വ​​ര്‍ അം​​ഗ​​ങ്ങ​​ളു​​മാ​​യു​​ള്ള ക​​മ്മീ​​ഷ​​ന്‍ ഉ​​ത്ത​​ര​​വി​​ട്ട​​ത്.

2024 ജ​​നു​​വ​​രി 31ന് ​​രാ​​ത്രി എ​​ട്ടി​​ന് ബം​​ഗ​​ളൂ​​രു​​വി​​ല്‍നി​​ന്ന് ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലേ​​ക്ക് പു​​റ​​പ്പെ​​ടേ​​ണ്ടി​​യി​​രു​​ന്ന ബ​​സി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ താ​​ജ് ടൂ​​ര്‍​സ് ആ​​ന്‍​ഡ് ട്രാ​​വ​​ല്‍​സ് മു​​ഖേ​​ന​​യാ​​ണ് ടി​​ക്ക​​റ്റ് ബു​​ക്ക് ചെ​​യ്ത​​ത്. വൈ​​കി പു​​റ​​പ്പെ​​ട്ട ബ​​സ് കൃ​​ഷ്ണ​​ഗി​​രി​​യി​​ല്‍ ത​​ക​​രാ​​റി​​ലാ​​യി. പ​​ക​​രം ഏ​​ര്‍​പ്പെ​​ടു​​ത്തി​​യ ബ​​സ് തൃ​​പ്പൂ​​ണി​​ത്തു​​റ​​യി​​ലും ത​​ക​​രാ​​റി​​ലാ​​യി. രാ​​വി​​ലെ 10ന് ​​ഔ​​ദ്യോ​​ഗി​​ക യോ​​ഗ​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ക്കേ​​ണ്ടി​​യി​​രു​​ന്ന ജേ​​ക്ക​​ബി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നാ​​ണു ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലെ​​ത്താ​​നാ​​യ​​ത്. തു​​ട​​ര്‍​ന്ന് ബ​​സ് സ​​ര്‍​വീ​​സ് ഉ​​ട​​മ​​ക​​ളാ​​യ ജ​​യ് സാ​​യി റോ​​ഡ് ലി​​ങ്ക്‌​​സി​​നെ ഒ​​ന്നാം ക​​ക്ഷി​​യാ​​യും താ​​ജ് ടൂ​​ര്‍​സ് ആ​​ന്‍​ഡ് ട്രാ​​വ​​ല്‍​സി​​നെ ര​​ണ്ടാം ക​​ക്ഷി​​യാ​​യും ചേ​​ര്‍​ത്ത് ജേ​​ക്ക​​ബ് ഉ​​പ​​ഭോ​​ക്തൃ​​കോ​​ട​​തി​​യി​​ല്‍ പ​​രാ​​തി ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍