വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റങ്ങൾ അനിവാര്യം : ചീഫ് വിപ്പ് അപു ജോൺ ജോസഫ്

 



വിദ്യാഭ്യാസ മേഖലയിൽ  കാലോചിതമായ മാറ്റങ്ങൾ അനിവാര്യം : ചീഫ് വിപ്പ് അപു ജോൺ ജോസഫ്. വിജയികൾക്ക് മുന്നിൽ ലാളിത്യം കൊണ്ടും സംസാരം കൊണ്ടും വിസ്മയമായി ചീഫ് വിപ്പ്..

മുണ്ടക്കയം: വിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റങ്ങൾ അനിവാര്യമാണെന്ന്  കേരള ഗവർമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ്. മുണ്ടക്കയത്ത് "ന്യൂസ് മുണ്ടക്കയം ഓൺലൈൻ"  സംഘടിപ്പിച്ച എക്സലൻസി അവാർഡ് ദാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വിദേശരാജ്യങ്ങളിലെ പോലെ തന്നെ  ചെറുപ്പത്തിൽ തന്നെ  പെരുമാറ്റ രീതികളെ കുറിച്ചും  സമൂഹത്തിലെ നിയമ സംവിധാനങ്ങളെ കുറിച്ചും   അറിഞ്ഞുകൊണ്ട് വേണം  കുട്ടികൾ വളരാനെന്ന്   അദ്ദേഹം അഭിപ്രായപ്പെട്ടു. ട്രാഫിക് നിയമങ്ങളും നീന്തലും എല്ലാത്തിലും തന്നെ  ചെറുപ്പത്തിലെ അവബോധം ഉണ്ടാക്കിയെടുക്കണം. മാതാപിതാക്കൾ നൽകുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് പക്വതയുള്ള തലമുറയായി വളരണമെന്നും അദ്ദേഹം പറഞ്ഞു.

 ചടങ്ങിൽ ന്യൂസ് മുണ്ടക്കയം മാനേജിംഗ് ഡയറക്ടർ അജീഷ് വേലനിലം അധ്യക്ഷത വഹിച്ചു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍